“സ്റ്റാഫിന്റെ കൂട്ടത്തിൽ കുടിവന്നാൽ പത്തുപേരും രാജിവെക്കും.രാജി വെച്ചു പോയാൽ ശമ്പളും പോലും കമ്പനിക്ക് കൊടുക്കേണ്ടി വരില്ല.നിങ്ങൾ ഒന്നും അനേഷിച്ചു നോക്കി പുറത്തു കളയണ്ട ആളുകളുടെ ഒരു ലിസ്റ്റ് ഉണ്ടാകും”.അത്രയും പറഞ്ഞു സേതു കമ്പനിയുടെ പുറത്തേക്കു നടന്നു..
അടുത്തത് എന്താ സംഭവിക്കാൻ പോകുന്നത് അറിയാതെ ആദിയും അപർണയും പരസ്പരം മുഖം നോക്കി നിന്നും..
തിരിച്ചു വീട്ടിലേക്കുയുള്ള യാത്രയിൽ ആയിരുന്നു സേതു.തറവാടിന്റെ അടുത്തേക്കും അവന്റെ കാർ അടുത്തപ്പോൾ റിയാസിന്റെ കോൾ വന്നു.
സേതു കാർ ഒതുക്കി നിർത്തി കോൾ എടുത്തു..
“പോയ കാര്യം “.
“നിന്റെ കാർ ഞങ്ങളും കണ്ടും.നീ ശേഖരന്റെ ഗോഡൗണിൽ വാ ഒരു സാധനം കൈയിൽ കിട്ടിയുണ്ട് “.അത്രയും പറഞ്ഞു റിയാസ് കോൾ കട്ട് ചെയ്യാതും..
സേതു കാർ ഗോഡൗണിലേക്കും തിരിച്ചു..
ഗോഡൗണിന്റ മുന്നിൽ സേവിയും തടിയനും നിൽപുണ്ടായിരുന്നു.ശേഖരന്റെ ബിസിനസ് നിന്നപ്പോൾ പൂട്ടിപോയ ഗോഡൗൺ ആയിരുന്നു.ശേഖരന്റെ ആയതുകൊണ്ട് നാട്ടുകാരും അതിന്റെ അടുത്തേക് വരില്ല.
സേതു സേവിയുടെയും തടിയന്റെയും കൂടെ അകത്തേക്കും നടന്നു..
ആന്റോ നന്ദകുമാറിന്റെ വിശ്വാസതൻ…
അവൻ ആയിരുന്നു റിയ്സിന്റെയും റിജോയുടെ കൂടെ കൈ കെട്ടിയ നിലയിൽ മുട്ടിൽ നിർത്തിയിരിക്കുയായിരുന്നു.മുഖത്തും അടികൊണ്ട ലക്ഷണങ്ങളുണ്ട് പക്ഷേ ചോര ഒന്നുല്ല.
ദേഹം അറിയാതെ ഒരാളെ പെരുമാറാൻ റിജോ മിടുക്കാനാണ്..
സേതു അവരുടെ അടുത്തേക്കും നടന്നു അടുത്തപ്പോൾ ഗോഡൗണിന്റെ വാതിൽ ലോക്ക് ചെയ്തു അനന്ദുവും അകത്തേക്കും കയറി.