അടുത്ത നിമിഷം മേഘയുടെ നേരെ സേതു ചെന്നു. തന്നെ കിസ്സ് ചെയ്യാൻ ആയിരിക്കും എന്നു കരുതി ഒരു പുഞ്ചിരിയോടെ അവൾ കണ്ണുകൾ അടച്ചു..
പക്ഷേ സേതു അവളുടെ പ്രവർത്തി കണ്ടും
ചിരിയടക്കി ഡാഷ് തുറന്നു ഒരു സാധനം എടുത്തു അവളുടെ കൈയിൽ വെച്ച് കൊടുത്തു..
ചുംബനം പ്രേതിഷിച്ചു കണ്ണുകൾ അടച്ച ടീച്ചറും കൈയിൽ ഭാരം അനുഭവപെട്ടപ്പോൾ കണ്ണ് തുറന്നു കൈയിലേക്കും നോക്കി.കൈയിൽ ഇരിക്കുന്ന തോക്ക് കണ്ടു അവൾ ഒരു നിമിഷം ഞെട്ടി.
സേതു അവളുടെ കൈയിൽ നിന്നും തോക്ക് മേടിച്ചു..മേഘ ശ്വസം ഒന്നും വലിച്ചു വിട്ടു ദേഷ്യത്തിൽ അവനെയൊന്നു നോക്കി..
“ഈ സാധനം ഇതിന്റെ അകത്തും കിടന്നപ്പോളാണോ ഞാൻ നാട് മുഴുവൻ കാർ ഓടിച്ചു നടന്നതും “.അവനെ ദേഷ്യത്തിൽ നോക്കി അവൾ മുഖം തിരിച്ചുയിരുന്നു..
“സോറി.വീട്ടിൽ ആയുധം കേറ്റാൻ അച്ഛൻ സമ്മതിക്കില്ല “.മേഘയുടെ താടിയിൽ പിടിച്ചു അവന്റെ നേരെ പിടിച്ചു സേതു പറഞ്ഞു..
മേഘ അവന്റെ മുഖത്തെക്കും ദേഷ്യത്തിൽ തന്നെ നോക്കി..
സേതുവിന്റെ മുഖത്തു സന്തോഷം തന്നെയായിരുന്നു..
“ഈ ഗൺ കൈയിൽ വെച്ചാൽ പോലിസ് പിടിക്കില്ലേ “.മേഘ അല്പം പേടിയോടെയാണ് ചോദിച്ചതും..
“ലൈസൻസ് ഉള്ളതാണ് “..സേതു തോക്ക് എടുത്തു ഡാഷിൽ തിരിച്ചുവെച്ചു..
“ഇനി പോയാലോ “. അവളോട് ചോദിച്ചു സേതു കാർ മുന്നോട്ട് എടുത്തു..
“അതെ “.മേഘ വീണ്ടും അവനെ വിളിച്ചു..
“ഇനിയെന്താ ടീച്ചർക്കും അറിയണ്ടേ “..ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു അവൻ ചോദിച്ചു..