“ഏറെകുറെ “.അയ്യർ മറുപടി പറഞ്ഞു..
സേതു മൊബൈൽ എടുത്തു രാജ എന്നാ നമ്പറിൽ കോൾ ചെയ്തു..
“ശശിയേട്ട ഞാനാ സേതു “.മറുപ്പുറത്തു കോൾ എടുത്തപ്പോൾ അയ്യാരെ നോക്കി ഒന്നു ചിരിച്ചു
സേതു സംസാരിച്ചു തുടങ്ങി..
സേതുവിന്റെ പേര് സ്വന്തം വായിൽ നിന്നും കേട്ടപ്പോൾ അയ്യർ കിളിപോയി കസേരയിൽ നിന്നും യാന്ത്രികമായി എഴുന്നേറ്റുയിരുന്നു.
അയ്യർ അവനെ ഒന്നും നോക്കി ചിരിക്കാൻ ശ്രെമിച്ചു..
ശേഖരൻ സാർ കൊടുത്തു വിട്ട ഡീറ്റെയിൽസിൽ ഒരു ഗോപാലകൃഷ്ണനാണ് പുതിയ ഓഫീസ് ഹെഡ് എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു..
“എന്താണ്ടാ പതിവ്യില്ലാതെ “.ശശി.
“എന്റെ കമ്പനിക്ക് ലോഡ് എക്സ്പോർട്ടിനുവേണ്ടി പെർമിഷൻ വേണം”.
“ഡീറ്റെയിൽസ് പറ “.
“SKM ഗ്രൂപ്പ് ഓഫ് കമ്പനിസ് “.
സേതു പറഞ്ഞ പേരുകെട്ട് ശശിധാരൻ ചിരിച്ചു.
“ഞാൻ സീരിസാണ് “.സേതുവിന്റെ ടോൺ മാറി..
“രാജ ഒരു മീറ്റിംഗിൽ ഇരിക്കുവാണ്. ഒരു മണിക്കൂർ വെയിറ്റ് ചെയ്യു ഞാൻ ഒരാളെ ഓഡർ കൊടുത്തു അങ്ങോട്ട് വിട്ടേക്കാം “.ശശിധരാനും സീരിസായി തന്നെ പറഞ്ഞു..
“ഓക്കേ “.സേതു കോൾ കട്ട് ചെയ്തു..
“സോറി സർ “.സേതുവിന്റെ അടുത്തേക് വന്നു നിന്നും അയ്യർ പറഞ്ഞു..
“അയ്യർ സാർ അടുത്ത പ്രശ്നം പറ “.
അയാളെ നോക്കി ചിരിച്ചുകൊണ്ട് സേതു ചോദിച്ചു..
അയ്യർ ആദിയെ നോക്കി.
പേടിക്കണ്ട എന്നാ പോലെ ആദി തലയാട്ടിയപ്പോൾ അയ്യർ വീണ്ടും പഴയ പോലെയായിരുന്നു..
“സ്റ്റാഫാണ് “.