“നമ്മൾ വന്നതും അമ്മുമോളെ കൊണ്ടുപോകാനാണ്. വേറെ പ്രശ്നതിനും ഒന്നും പോകരുതും “.സേതുവിനെ കെട്ടിപിടിച്ചുകൊണ്ട് മേഘ പറഞ്ഞു..
“ടീച്ചർ പറഞ്ഞാൽ ഞാൻ കേൾക്കാതെയിരിക്കോവോ “.മേഘയെ തന്റെ നെഞ്ചിൽ നിന്നും ഉയർത്തി അവളുടെ നെറ്റിൽ ഒന്നും ചുംബിച്ചു സേതു പുറത്തേക്കുയിറങ്ങി..
മേഘയും അവന്റെ ഒപ്പം കാറിന്റെ അടുത്തും വരെയും വന്നു.
അവളെ നോക്കി ചിരിച്ചു സേതു കാർ എടുത്തു പോയി.
സേതുവിന്റെ കാർ കമ്പനിയിൽ എത്തിയപ്പോൾ ആദിയും അവിടെയുണ്ടായിരുന്നു.
കാർ പാർക്കിങ്ങിൽ നിർത്തി പുറത്തേക്കുയിറങ്ങിയ സേതുവിന്റെ അടുത്തേക്കും ആദി നടന്നുവന്നു കൂടെ ഒരു പെണ്ണ്കുട്ടിയും ഉണ്ടായിരുന്നു.
“ഇതു അപർണ.മിനിആന്റിയുടെ മകളാണ് “.
ബ്ലൂ ജിൻസും വൈറ്റ് ഷർട്ടും ആയിരുന്നു അവളുടെ വേഷം ഒറ്റ നോട്ടത്തിൽ ഒരു 23 വയസ് തോന്നിക്കും.
“ഹായ് ഏട്ടാ “.അവൾ സേതുവിനോട് ചിരിച്ചു കൊണ്ട് പറഞ്ഞു..
സേതു ഇവിടെനിന്നു പോകുബോൾ സ്കൂൾ 10 ക്ലാസ്സിൽ മറ്റോയായിരുന്നു അപർണ.
“ഹായ് “.അവനു അവളോട് തിരിച്ചു പറഞ്ഞു.
ആദി സേതുവിനെ കൊണ്ട് നേരെ പോയതും ceo യുടെ റൂമിലേക്കാണ്.ആദ്യമായാണ് സേതു അജുവിന്റെ ഓഫീസ് റൂമിലേക്ക് കയറി ചെല്ലുന്നത്.
“ഇതാണ് അയ്യർ സർ “.ആ റൂമിൽ ലാപ്ടോപ്പിൽ എന്തോ ചെയിതു കൊണ്ടുയിരുന്ന അയാളെ.ആദി സേതുവിന് പരിചയപെടുത്തി..
പോളിഷ് ചെയിത ഷു ഇൻഷർട്ടും മുഖത്തും ഒരു കണ്ണടയും പരത്തിചികിവെച്ച മുടി നെറ്റിൽ നിളത്തിൽ ഒരു ചന്ദനകുറി ഇതാണ് അയ്യർ.