“10-12 വീഡിയോയുണ്ട് എല്ലാം കോളേജ് പിള്ളരെയാണ് “.റിജോ.
“സേവി”.സേതു അവനെ നോക്കി..
“നി പറഞ്ഞോ നമ്മടെ പിള്ളരും അവമാരുടെ ചുറ്റിനുമുണ്ട് “.സേവി.
“രാഹുൽ മേനോൻ ഇനി പുറം ലോകം കാണരുത് “..
“അവൻ ജീവിച്ചുയിരുന്നു എന്നാ തെളിവ് പോലും ഉണ്ടാകില്ല “.സേവി അവരുടെ അടുത്തുനിന്നും തിരിച്ചു നടന്നു..
“മറ്റേവൻമാരോയും”.റിജോ സേതുവിനോട് ചോദിച്ചു..
“ഈ ഫയലിന്റെ കോപ്പി ജോയിച്ചന്റെ കൈയിൽ കൊടുക്കണം “.ശേഖരൻ കൊടുത്ത ഫയൽ റിജോയുടെ കൈയിൽ കൊടുത്തു സേതു പറഞ്ഞു.
“ഈ രണ്ടുംപേരെ എന്തു ചെയ്യാനാണ് “.റിജോ വീണ്ടും ചോദിച്ചു.
“2 മിനിറ്റുള്ള ബാത്രൂം വീഡിയോയല്ലേ.ഞാൻ നോക്കിക്കൊള്ളാം “.സേതു തിരിച്ചു തറവാടിന്റെ അകത്തേക്കും നടന്നു..
സേതു അകത്തേക്കും കയറിവന്നപ്പോൾ എല്ലവരും ആഹാരം കഴിക്കാൻ ഇരുന്നുയിരുന്നു.ദേവികയാണ് വിളമ്പി കൊടുന്നതും.ശേഖരനും അനിതയും മേഘയുടെ അടുത്ത കസേരയിൽലിരുന്നു കഴിക്കുന്ന അമ്മുമോളെ കണ്ണ്നിറച്ചു നോക്കിയിരിക്കുവായിരുന്നു..
സേതുവും ഒരു കസേരയിൽ ഇരുന്നു.
അമ്മയും മോളും അവരുടെ ലോകത്തും ആയതുകൊണ്ട് സേതുവിനെ ഒന്നുംനോക്കി
ചിരിച്ചു മേഘ വീണ്ടും അമ്മുവിനോട് സംസാരം തുടർന്നു.
ഇടക്ക് മേഘയും അമ്മുവിന്റെ വായിൽ ആഹാരം വെച്ചു കൊടുന്നുണ്ട്..
“മോൻ എവിടെ ദേവു “.തനിക്കും ഭക്ഷണം വിളബി തന്ന ദേവികയോട് സേതു ചോദിച്ചു..
“അവൻ സ്കൂളിൽ പോയി ഏട്ടാ “.അവൾ മറുപടി പറഞ്ഞു..
“അമ്മുവിന്റെ സ്കൂൾ “.സേതു അനിതയെ നോക്കി ചോദിച്ചു..