“അജു എവടെ “.ഞാൻ അവളോട് ചോദിച്ചു.
“കമ്പനിയിലേക്കും ഇറങ്ങി.ഏട്ടനും കഴിക്കാൻ എടുക്കട്ടേ”.അവൾ മറുപടി പറഞ്ഞു എന്നോട് ചോദിച്ചു.
“മാമ്മനെ കണ്ടിട്ട് വരാം “.
എന്നെ നോക്കി ഒന്നുകൂടെ ചിരിച്ചു അവൾ തിരിച്ചു നടന്നു..
ഞാൻ ശേഖരൻ മാമ്മന്റെ റൂമിലേക്ക് നടന്നു..
എന്നെ പ്രേതിഷിച്ചു ഇരിക്കുവായിരുന്ന ശേഖരൻ മാമൻ ഞാൻ റൂമിൽ കയറിയാ പുറകെ വാതിൽ അടച്ചു കുറ്റിയിട്ടേക്കാൻ പറഞ്ഞു..
റൂമിലെ കസേരയിൽ ഇരിക്കുന്ന ശേഖരൻ മാമ്മന്റെ അരികിൽ ഞാൻ പോയി നിന്നും.
“ആ കുട്ടി കോളേജിൽ ടീച്ചറാണല്ലെ “..നോക്കിക്കൊണ്ടിയിരുന്ന ഫയൽ മാറ്റി
വെച്ചു ശേഖരൻ മാമ്മൻ എന്നെ നോക്കി..
“അതെ “.
“നന്നായി “.നോക്കി ഒന്നും ചിരിച്ചു.പെട്ടെന്ന് ശേഖരന്റെ മുഖഭാവം മാറി.”വീട്ടിൽ എല്ലാവർക്കും”..
“സുഖം”.ഞാൻ മറുപടി പറഞ്ഞു..
“5 ദിവസം കൂടെയുള്ളു ബോർഡ് മീറ്റിംഗിന്.
പുതിയ കൗൺസിൽ വരും “..
“അജുവും കാർത്തികചേച്ചിയും ഉണ്ടാലോ “.
“തത്കാലം അവരും വേണ്ട “.
ശേഖരന്റെ ശബ്ദത്തിൽ പഴയ വിര്യം വന്നതുപോലെ സേതുവിന് തോന്നി..
“ആദി “.ഞാൻ ചോദിച്ചു..
“നി മതി “.ശേഖരൻ തന്റെ മുന്നിൽ ഉണ്ടായിരുന്ന
ഒരു ബോക്സ് തുറന്നു അതിൽ നിന്നും ഒരു തോക്ക് എടുത്തു സേതുവിന് നേരെനീട്ടി..
“ഞാൻ “.ശേഖരൻ നീട്ടിയ തോക്ക് സേതു കൈയിൽ വാങ്ങി..
“നിന്നെ മാധവനും ഭയമാണ്.എന്റെ കുടുംബത്തിലെ ആരും ആണെങ്കിലും അവനും പ്രേശ്നമല്ല “.ശേഖരൻ തൻ മാറ്റിവെച്ച ഫയൽ കൂടെ സേതുവിന്റെ കൈയിൽ കൊടുത്തു..