നീതു [Akhil George]

Posted by

 

ഞാൻ: ശെരി വേണ്ട. എങ്കിൽ ഞാൻ കുടിക്കുന്നില്ല. പോരെ… നീ വന്നു ഈ cut fruits എല്ലാം കഴിക്ക്.

 

ഇത് പറഞ്ഞു ഞാൻ ബെഡിലേക്ക് കിടന്നു. അവള് cut fruits ൻ്റെ plate എടുത്ത് എൻ്റെ അടുത്ത് വന്നു ഇരുന്നു tv യില് നോക്കി കഴിക്കാൻ തുടങ്ങി.

 

ഫിദ: ഏട്ടന് വേണ്ടേ ?

 

ഞാൻ: വേണ്ട ഡാ…

 

ഫിദ: എന്നോട് ദേഷ്യം ആണോ!?

 

ഞാൻ: എന്തിന് ?

 

ഫിദ: എങ്കിൽ ഏട്ടൻ എഴുന്നേൽക്ക്, ഒരു 4 peg അടിച്ചോ. എന്നിട്ട് എനിക്ക് കഥകൾ പറഞ്ഞു തന്നു എന്നെ ഉറക്കമോ ?

 

ഞാൻ തല ഉയർത്തി അവളെ നോക്കി. ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചു മദ്യപിക്കാൻ എനിക്ക് അവള് അനുവാദം തന്നു. ഞാൻ എഴുന്നേറ്റു കുപ്പി തുറന്നു രണ്ടു 90 ml ഒറ്റ നിൽപ്പിൽ കുടിച്ചു ഒന്ന് warm up ആയി. അടുത്തത് സമയം എടുത്തു മെല്ലെ കുടിക്കണം, അതാണ് പ്ലാൻ.

ഞാൻ രണ്ടു പെഗ് കഴിഞ്ഞു ടിവി കണ്ടു കൊണ്ട് കട്ടിലിൽ വന്നു കിടന്നു, മിഥുനം സിനിമ ആണ് ഓടുന്നത്. Fruits കഴിച്ചു കൊണ്ട് ഫിദ ആസ്വദിച്ചു കാണുക ആണ്, ഇടക്ക് എൻ്റെ വായിൽ fruits വച്ച് തരുന്നുണ്ട്. അൽപ നേരം കിടന്നു ഞാൻ എഴുന്നേറ്റു അടുത്ത 90ml ഒഴിച്ച് അകത്താക്കി, നന്നായി മൂഡ് ആവാൻ തുടങ്ങിയിരുന്നു ഞാൻ. ഫിദ tv off ചെയ്തു, ഞാൻ അവളെ നോക്കി.

 

ഫിദ: ഏട്ടാ ബോർ അടിക്കുന്നു, എന്തലും സംസാരിച്ചു ഇരിക്കാം.

 

ഞാൻ അവളുടെ മടിയി തല വെച്ച് കട്ടിലിൽ വന്നു കിടന്നു.

 

ഞാൻ: പറ മോളെ .. ഫുഡ് വരാൻ പറയട്ടെ ? നിനക്ക് വിശക്കുന്നില്ലേ ?

 

Leave a Reply

Your email address will not be published. Required fields are marked *