കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റൽ ബെഡിൽ ആണ്. അടുത്ത് നീതുവും ഫിദയും നിൽപ്പുണ്ട്. നീതു എന്നെ നോക്കി പുഞ്ചിരിച്ചു.
നീതു: ഒന്നുമില്ല ഏട്ടാ. പ്രഷർ കുറഞ്ഞത് ആണ്, വേറെ കുഴപ്പം ഒന്നും ഇല്ല.
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. എൻ്റെ കുറെ friends അവിടേക്ക് വന്നു. നീതു റൂമിന് പുറത്തേക്ക് നടന്നു. എല്ലാവരും വന്നു ചുറ്റും കൂടി ഇരുന്നു വിശേഷങ്ങൾ ഒക്കെ പറയാൻ തുടങ്ങി. റോഡിലേക്ക് വീണത് കൊണ്ട് ശരീരം നല്ല വേദന ഉണ്ടായിരുന്നു. വൈകിട്ട് ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തി. അമ്മയോട് ഒന്നും പറഞ്ഞില്ല.
കിടക്കാൻ നേരത്ത് ഒരു കോൾ വന്നു
“ഞാനാ നീതു. ഏട്ടന് ഇപ്പൊൾ എങ്ങനെ ഉണ്ട്? ഭക്ഷണം വല്ലതും കഴിച്ചോ ?”
ഞാൻ: ഹാ കഴിച്ചൂടാ.. നല്ല ബോഡി പെയിൻ ഉണ്ട്. Just ഇപ്പൊൾ കിടന്നെ ഉള്ളൂ. നീ വല്ലതും കഴിച്ചോ?
നീതു: ഹാ ഏട്ടാ. ഹോസ്റ്റലിലെ ഉണക്ക ചപ്പാത്തി ആണ്.
ഞാൻ: (ഒന്ന് ചിരിച്ചു) സാരമില്ല. നാളെ ബിരിയാണി വാങ്ങി തരാം. നാളെ കാണാം. Gud Nyt
നീതു: ശെരി ഏട്ടാ, ഗുഡ് നൈറ്റ് (പുറകിൽ നിന്നും ഫിദ ബിരിയാണി അവൾക്കും വേണം എന്ന് വിളിച്ചു പറഞ്ഞു)
Call cut ചെയ്തു ഞാൻ കിടന്നു.
ദിവസങ്ങൾ കടന്നു പോയി. ഞാനും നീതുവും നല്ല കൂട്ട് ആയി. എൻ്റെ കാറിൽ സ്ഥിരം ഞങൾ കറങ്ങാൻ പോക്ക് ആയി, കൂടെ ഫിദയും.
കോളെജിൽ arts day ആയി. എല്ലാവരും പ്രാക്ടീസിൻ്റെ തിരക്കിൽ ആണ്. ഞാൻ ചുമ്മാ വരാന്തയിലൂടെ അലസമായി നടക്കുക ആയിരുന്നു. പുറകിൽ നിന്നും ഒരു വിളി കേട്ടു, നോക്കിയപ്പോൾ ഫിദ.