മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Posted by

 

“പിന്നെള്ളതൊക്കെ തയ്ക്വോണ്ട ഐറ്റംസാണ്. നീഹയെ പരിചയപ്പെട്ടിട്ടാണ് ചാനല് പച്ച പിടിച്ചത്. രണ്ടാളും കൂടെ കപ്പിൾ കണ്ടൻ്റ് ചെയ്ത് ഫോളോവേർസിനെ ഉണ്ടാക്കി. അവന് നീഹയുമായി നല്ല ചേർച്ചയുണ്ട്. ജംഷീടെ കൂടെ അഭിനയിക്കുമ്പോ ഉള്ള അവളുടെ ആ നോട്ടോം ഭാവോം ഒക്കെ കണ്ടില്ലേ? അവരുടെ ആ ഒരു കെമിസ്ട്രി നോക്കേ. നല്ല പെയറിങ്ങാണ്. ഫാൻസായിട്ടുള്ള ഗേൾസ് ജംഷി സിംഗിളാണോന്ന് ചോദിച്ച് നീഹക്ക് മെസേജൊക്കെ അയക്കും. ചേച്ചിയുടെ ലൗവറാണോ ഇൻ്റർ റിലീജിയൺ റിലേഷൻഷിപ്പിലാണോന്നൊക്കെ ചോദിച്ചവരുണ്ട്. അതിൽ ജംഷി തിരിഞ്ഞ് നിന്ന് ബാക്ക് മസില് കാണിക്കുന്ന ഒരു വീഡിയോ ഉണ്ട്. വസീഗരാ എൻ നെഞ്ചിനിലേ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുള്ളത്. ആ പാട്ടിലെ പോലെ ചെയ്തതാ. ഞങ്ങൾ ചെയ്തതില് ഏറ്റവും കൂടുതൽ വ്യൂസ് അതിനാ”

 

ജുമൈലത്ത് ആ വീഡിയോ തപ്പിയെടുത്ത് കണ്ടു. വീണ്ടും വീണ്ടും പ്ലേ ചെയ്ത് നോക്കി.

 

“എന്ത് വൃത്തികേടാ ഇത്? രണ്ടും കൂടെ കുളിക്കുന്നതൊക്കെണ്ടല്ലോ… ഓൻ്റേം ഓളേം ബാക്കിള്ള വീഡിയോസും ഇത് പോലെ ഒക്കെന്നെയാ. ഓരെന്തിനാ ഇത്രക്ക് ഇൻ്റിമസി കാട്ട്ണത്”?

 

“ഞാൻ നേരത്തേ പറഞ്ഞില്ലേ. ആ പാട്ടില് അതൊക്കെ ഉണ്ട്. അതോണ്ടാ നീഹ ജംഷിയുടെ നെഞ്ചത്ത് സോപ്പ് പതപ്പിക്കുന്നത്. നീഹ ആണെങ്കിൽ കുറച്ചൂടി ഇഴുകി ചേർന്ന് അഭിനയിക്കും. അതോണ്ടാ അതൊക്കെ ഹിറ്റായത്. സീനില് കാണുന്നത് പോലെയല്ലല്ലോ ഷൂട്ട് ചെയ്യുന്നത്. അവര് ചിരിക്കും. കളി തമാശയാവും. പിന്നേം ചെയ്യും. സീരിയസായിട്ട് സോപ്പ് തേക്കുന്നത്  കിട്ടാനുള്ള ഒരു ബുദ്ധിമുട്ട്. അങ്ങനെ എത്ര പ്രാവശ്യം ചെയ്തിട്ടാന്നറിയോ അതെടുത്തത്. ഉമ്മ ഉണ്ടായിരുന്നു. ഷംസാദും വേറെ രണ്ട് ഫ്രണ്ട്സും ഞാനും അവിടെ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അതൊക്കെ ഇൻസ്റ്റഗ്രാമിന് പറ്റിയതാ. യു ട്യൂബ് ചാനലിൽ ആവുമ്പോ കപ്പിൾ കണ്ടൻ്റ് ബോറാവാൻ തുടങ്ങും. അതു കൊണ്ട് ഞങ്ങളത് നിർത്തി”

Leave a Reply

Your email address will not be published. Required fields are marked *