മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Posted by

 

അതെല്ലാം കഴിഞ്ഞ് ഞാൻ താളിയോലകളിലായി സൂക്ഷിച്ച പഴയ ഒരു താന്ത്രിക ഗ്രന്ഥത്തിലെ ചില പ്രയോഗങ്ങൾ നോക്കി ഹൃദിസ്ഥമാക്കുകയായിരുന്നു. ഇല്ലത്ത് പോയപ്പോൾ എടുത്ത് കൊണ്ട് വന്നതാണ്. പഴയ കോലെഴുത്തായത് കൊണ്ട് വായിച്ച് മനസ്സിലാക്കി എടുക്കാൻ പ്രയാസമാണ്. രേണു കോളേജിലേക്ക് പോയിരുന്നു. സമയം പത്തര ആവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഫോൺ ഉച്ചത്തിൽ റിങ്ങ് ചെയ്തു. ഞാൻ വന്നെടുത്തപ്പോഴേക്ക് കട്ടായി. ഫോൺ ഹാളിലെ ടീ പോയിൽ  ആയിരുന്നു. ജുമൈലത്താണ്. ഞാൻ തിരിച്ചു വിളിച്ചു.

 

“ഇയ്യെവിടേ? വീട്ടിലാ? ഞാൻ മെഡിക്കൽ കോളേജിൻ്റെ മുന്നിലെ ബസ്റ്റ് സ്റ്റോപ്പില്ണ്ടെടാ”

 

ഞാൻ പെട്ടെന്ന് വേഷം മാറി വീട് പൂട്ടിയിറങ്ങി. ബൈക്കിൽ ജുമൈലത്തിനേയും കൊണ്ട് പോകാൻ ഒരു മടി. ഹൈലക്സ് പുറത്തേക്കിറക്കി. ഡാഷിൽ ഇരുന്ന ഫോൺ വൈബ്രേറ്റ് ചെയ്ത് വണ്ടിയുടെ ഫ്ളോറിലേക്ക് വീണു. വാട്സ് ആപ്പിൽ ജുമൈലത്ത് ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന രണ്ട് ഫോട്ടോസ്. ഞാൻ എൻ്റെയൊരു സെൽഫി എടുത്ത് സെൻ്റ് ചെയ്തു. ബ്ലൂ ടിക്കുകൾ വീണതിനൊപ്പം ഒരു കുഞ്ഞു മേസ്സേജ്. ബൈക്ക് മതി എന്ന്. ഹൈലക്സ് തിരിച്ചു ഷെഡ്ഡിൽ കയറ്റി ടാർപോളിൻ ഷീറ്റിട്ടു മൂടി.

 

ജുമൈലത്ത് ഇംഹാൻസിനടുത്തുള്ള ഒഴിഞ്ഞ ബസ്റ്റോപ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. ആളുകൾ ഇല്ലാത്ത വിജനമായ പ്രദേശം. പണ്ടൊക്കെ പുറത്തേക്കിറങ്ങിയാൽ ആളുകളുടെ ബഹളമായിരുന്നു. ഒരു രണ്ട് കൊല്ലമായിട്ട് നാട് പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയിരിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ കാടാമ്പുഴയിലൊന്ന് പോയി. തിരിച്ചു വരുന്ന വഴിക്ക് മുണ്ടുപറമ്പയിൽ വരേണ്ട ആവശ്യമുണ്ടായിരുന്നു. ഡൗൺഹിൽ ഏരിയയിൽ ഒരു പൂച്ച കുഞ്ഞ് പോലുമില്ല. സാധാരണ നല്ല ആൾ തിരക്കുള്ള മലപ്പുറം നഗരം ശൂന്യമായി കിടക്കുന്നു. ആളുകളധികമില്ല. ട്രാഫിക്കിൻ്റെ പ്രശ്നവുമില്ല. റോഡിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു. ആളുകളൊക്കെ എങ്ങോട്ട് അപ്രത്യക്ഷരായി എന്നു മാത്രം മനസ്സിലാവുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *