മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Posted by

 

“എങ്ങനെണ്ട് കണ്ണാ “?

 

” സ്വീറ്റ് ”

 

ട്യൂൺ ചെയ്ത എഞ്ചിനാണ്. ഞാൻ മുൻപ് കണ്ടപ്പോൾ മോഡിഫൈ ചെയ്യാൻ കയറ്റിയതായിരുന്നു.

 

“ജനാലക്കല് നിന്ന് കിന്നാരം പറയാതെ അകത്തിക്ക് വാടാ”

 

ഞങ്ങളുടെ അടുത്ത് ഇരിക്കുന്ന ഉമ്മയെ കണ്ട് ഷഹാനക്ക് പുറത്തിറങ്ങാൻ മടി. മാനുക്കയുടെ പിന്നിലായി പരുങ്ങലോടെ ഷഹാന അകത്തേക്ക് കയറി വന്നു. മാനുക്ക ഒടുക്കത്തെ ലുക്കിലാണ്. നിക്കാഹ് അടുപ്പിച്ച് നന്നായി മിനുങ്ങിയിട്ടുണ്ട്. ജിമ്മിൽ മല മറിച്ച് ബോഡിയൊക്കെ റെഡിയാക്കിയിട്ടുണ്ട്. നീറ്റായി ട്രിം ചെയ്ത താടിയും ഫേഡഡ് ഹെയർകട്ടും ഒരു മോഡലിൻ്റെ മുഖത്തെ അനുസ്മരിപ്പിച്ചു. ഓഫ് വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും. സൗന്ദര്യത്തിൻ്റെ കാര്യത്തിൽ ഷഹാനയും ഒട്ടും പിന്നിലല്ല. ലെയറായിട്ടുള്ള വൈറ്റ് ഗൗണാണ് വേഷം. തോളിലേക്ക് വീണു കിടക്കുന്ന തട്ടം ഉമ്മയെ കണ്ടപ്പോൾ ഷഹാന വലിച്ച് തലയിലേക്കിട്ടു. വെള്ളച്ചാട്ടം പോലെയുള്ള സമൃദ്ധമായ ചെറിയ ചെമ്പൻ നിറമുള്ള മുടി തട്ടത്തിനുള്ളിൽ മറഞ്ഞു. മാനുക്ക മോങ്ക്സ്ട്രാപ്പ് അഴിച്ച് വാതിലിനടുത്തുള്ള  ചെരിപ്പുകൾ വെക്കാനുള്ള ചെറിയ ഷെൽഫിലേക്ക് വെച്ചു.

 

“ഇയ്യെന്തിനേ കണ്ണാ അത് പൊറത്തൂരിവെച്ചത്? ഇതില് വെച്ചാ പോരേന്നോ”?

 

“ഓ… അത് സാരല്ല…മാനുക്ക സിക്സ് പാക്ക് ഒക്കെയായി സൂപ്പറായല്ലോ”

 

“ആ പള്ള ഓള് കണ്ടാലോന്ന് പേടിച്ചിട്ടാ കണ്ണാ”

 

“പിന്നേ ഓള് കാണാത്തതാണല്ലോ അത്. ഇഞ്ഞിപ്പോ പള്ളണ്ടേ തന്നെ അന്നെ കളഞ്ഞിട്ടൊന്നും പോവൂല മാന്വോ. അട്ട ഒട്ടും പോലെയാ ഓള് ഒട്ടീത്”

Leave a Reply

Your email address will not be published. Required fields are marked *