മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Posted by

 

ജുമൈലത്ത് എൻ്റെ കയ്യിൽ നിന്നും പാത്രം വാങ്ങി ഉണ്ണിയപ്പ ചട്ടിയിൽ എണ്ണയൊഴിച്ചു.

 

“ഉണ്ണിയപ്പണ്ടാക്കാനറിയോ”?

 

“അറിയൊന്നൂല്ല. ഇയ്യിൻ്റൊപ്പല്ലേ കണ്ണാ? പിന്നെന്താ? ഇതെങ്ങാനും കൊളായാ ഇയ്യ്ണ്ടാക്കിക്കോണ്ട്. അനക്കല്ലേ കഴിക്കുമ്പോ ടേസ്റ്റ് വേണ്ടത്”?

 

“അതറിയാൻ കഴിക്കൊന്നും വേണ്ട. മുഹബ്ബത്തിൻ്റെ രുചിയാവും”

 

നാലേ നാൽപ്പതായപ്പോൾ രേണു എത്തി. ഞാനും ജുമൈലത്തും ഉണ്ണിയപ്പം ഉണ്ടാക്കുകയായിരുന്നു. പ്രതീക്ഷിക്കാതെ ജുമൈലത്തിനെ അടുക്കളയിൽ കണ്ടപ്പോൾ രേണുവിന് അത്ഭുതം. ഉണ്ണിയപ്പവും കടിച്ച് അടുത്ത് സ്ലാബിൽ കയറി ഇരിക്കുന്ന എന്നെ കണ്ടപ്പോൾ ആ മുഖത്തുണ്ടായ ഭാവവ്യത്യാസം എന്താണെന്ന് ഉറപ്പിച്ച് പറയാൻ വയ്യ.

 

“ജുമൈലത്തിനെ അറിയില്ലേ രേണൂന്? ജംഷീടെ ഇത്താത്തയാ. കോഴിക്കോട് വന്നപ്പോ വെറുതെ ഇവിടെ ഒന്ന് കയറിയതാ”

 

രേണു എന്നെയും ജുമൈലത്തിനെയും മാറി മാറി നോക്കി ചിരിച്ചു കാണിച്ച് മുറിയിലേക്ക് പോയി.

 

രേണു വേഷം മാറി തിരികെയെത്തി. ഞങ്ങൾ ഇരുന്ന് ചായ കുടിച്ചു. സമയം അഞ്ചര കഴിഞ്ഞു. രേണുവും ജുമൈലത്തും ഓരോന്ന് സംസാരിച്ചിരിക്കുകയായിരുന്നു. ഞാൻ കുളിച്ച് നിലവിളക്ക് കൊളുത്തി ആറേ കാലായപ്പോഴേക്ക് സന്ധ്യാവന്ദനാദി    പരിപാടികൾ കഴിച്ചു. ജുമൈലത്ത് രേണുവിനോട് യാത്ര പറഞ്ഞിറങ്ങി. ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ഞാൻ രേണുവിൻ്റെ കാറെടുത്തു. കാറ് ഓടി കൊണ്ടിരിക്കുകയാണ്. ജുമൈലത്ത് വിൻഡോയിലേക്ക് ചാരി വഴിയോര കാഴ്ചകൾ കണ്ടിരിക്കുന്നു. ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. ഒരു ആറേഴ് കിലോമീറ്റർ പോന്നിട്ടുണ്ടാവും. ആ അസുഖകരമായ നിശബ്ദത ഭഞ്ജിക്കാൻ ജുമൈലത്ത് മ്യൂസിക് പ്ലെയർ ഓൺ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *