പപ്പ : നിനക്ക് എന്നോട് ദേഷ്യം ഇല്ലേ ഇത്ര ഒക്കെ ചെയ്തിട്ട്
ഞാൻ : ഉം
പപ്പ : പിന്നെ എന്താ കാണിക്കാത്തെ
ഞാൻ : വൈരാഗ്യ ബുദ്ധി ഇല്ല 😊
പപ്പ മെല്ലെ എണീക്കാൻ നോക്കി
ഞാൻ : എന്താ
പപ്പ : അടുത്ത് വരണം അതിനാ
ഞാൻ : നിക്ക് വരാ
ഞാൻ പപ്പടെ അടുത്തേക്ക് പോയി അവളെ താങ്ങി പിടിച്ചു
പപ്പ : വെറക്കുന്നുണ്ടോ കുട്ടൻ
ഞാൻ : ഇല്ല 🙂
പപ്പ : കൈക്ക് നല്ല ആട്ടം
ഞാൻ : പേടിച്ചിട്ടാ
പപ്പ ഒരു തരം ഞെട്ടൽ പോലെ നോക്കി…
ഞാൻ : പോട്ടെ സാരൂല്ല
പപ്പ : എന്നോട് ദേഷ്യം ഇണ്ടോ
ഞാൻ : ഏയ്, ഒന്നും ആലോചിക്കണ്ട കെടന്നോ…
പപ്പ : ഒറ്റക്ക് ആക്കീട്ട് പോവല്ലേ പണ്ടത്തെ പോലെ അല്ല ധൈര്യം ഒന്നൂല്ല ഇപ്പൊ
ഞാൻ അവൾടെ അടുത്തായി ഇരുന്നു
പപ്പ എന്റെ മടിയിൽ കേറി കെടന്നു
ഞാൻ മുടി കൈകൊണ്ട് തടവിക്കൊടുത്തു 🙄
പപ്പ : trust me ഞാൻ നിന്നെ ഒരിക്കലും ചതിച്ചിട്ടില്ല
ഞാൻ അവൾടെ കൈക്ക് അടിയിൽ ആയിട്ട് ഒരു തലേണ എടുത്ത് വച്ച് കൊടുത്ത് ചാരി ഇരുന്നു…
പപ്പ : രാമാ…
കൊഞ്ചിക്കൊണ്ട് അവളെന്നെ വിളിച്ചു
എനിക്ക് കരച്ചൽ ആണ് വന്നത്… അതേ പോലെ ഇവളെ അടക്കം പറ്റിച്ച ആ കിച്ചു പൂ.. 😖 കൊല്ലാനും
പപ്പ : എന്താ ഒന്നും പറയാത്തെ
ഞാൻ : ഒന്നൂല്ല 🙂
പപ്പ : എനിക്കറിയാ എന്റെ ഈ അവസ്ഥക്ക് കാരണം നീ ആണെന്നല്ലേ അതേ
😳
പപ്പ : ഞാൻ അറിഞ്ഞില്ല എന്റെ ജീവൻ നീ ആന്ന്
ഞാൻ : പോട്ടെ സാരൂല്ല
പപ്പ : സന്തോഷം
ഞാൻ : ഒറങ് മതി ഒന്നൂല്ല ഒന്നും സംഭവിച്ചിട്ടില്ല…
പപ്പ : ഇങ്ങനെ പറയാൻ നിനക്കെ പറ്റൂ 😂
ഞാൻ അവൾടെ തല ഇങ്ങനെ തടവി കൊടുത്തു..
മരുന്ന് പിടിച്ചതും പപ്പ സംസാരിച്ച് സംസാരിച്ച് blur ആയ പോലെ പരസ്പ്പരബന്ധം ഇല്ലാത്ത ഓരോന്ന് പറഞ്ഞ് ഒറങ്ങിപ്പോയി…