കാന്താരി 11 [Doli]

Posted by

നിനക്കെന്താ ഒറക്കം വരാത്തെ

ഞാൻ കണ്ണ് തൊടച്ച് കൊടുത്ത് ചോദിച്ചു

പപ്പ : വരും 😊

ഞാൻ : എന്നാ വാ ഞാൻ ഇരിക്കാ കെടന്നോ

പപ്പ : വേണ്ടാ പൊക്കോ ഞാൻ കെടന്നോളാ tired അല്ലേ

അവളത് പറഞ്ഞ് എന്റെ കവിളിൽ ഉമ്മ വച്ചു

ഞാൻ : കുറ്റി ഇടരുത് കേട്ടല്ലോ

പപ്പ : ഇല്ല

ഞാൻ : ഉം…

പപ്പ : അല്ലേ വേണ്ടാ ഒറക്ക് എന്നെ 🙂

ഞാൻ : ഉം…

പപ്പ : കെടക്ക് എന്നാ

ഞാൻ : വാ വാ

ഞാൻ കേറി അറ്റത്ത് കെടന്നതും പപ്പ ലൈറ്റ് ഓഫാക്കി വന്ന് കേറി കെടന്നു

ഞാൻ : കൈ കൈ

പപ്പ : ആ ആഹ് പൊക്കിട്ടാ വരുന്നേ ഊളെ എന്ത് സാനാ നോക്കണേ

ഞാൻ : ഉം വാ…

> 01:33

പപ്പ : എന്നിട്ട് എന്തായി, stadium ല് വച്ച് അടി ഇട്ടാ സീൻ ആവില്ലേ

ഞാൻ : ഏയ്‌ ഞാൻ ഡോണല്ലേ, എന്നിട്ട് എന്ത് സിദ്ധുനൊക്കെ പേടി ആയി

പപ്പ : നാട് മുഴുവൻ ആൾക്കാരോട് അടി ഇട്ട് നടക്കാ നാണം ഇല്ലല്ലോ

ഞാൻ : ഒറങ്ങ് പപ്പാ

പപ്പ : മരുന്നിന് പോലും ഒറക്കാൻ പറ്റാത്ത അത്രക്ക് പവർ ആണ് എന്റെ ഉള്ളിലേ വെഷം 😂

ഞാൻ : ഓ പണ്ട് പറഞ്ഞത് വച്ച് കുത്തി കാണിക്കാ

പപ്പ : മനസ്സിലായില്ലേ കള്ളൻ 😁

ഞാൻ : ഞാൻ ഒരു കാര്യം open ആയി പറയട്ടെ

പപ്പ : എന്ത് കുട്ടാ

ഞാൻ : എനിക്ക് ദേഷ്യം വന്നാ ഞാൻ വായി വരുന്നത് പറയും അത് ഇവടെ എല്ലാർക്കും അറിയാ അതേ പോലെ അവടേം എനിക്ക് വേണ്ടപ്പെട്ട എല്ലാർക്കും അറിയാ

പപ്പ : എനിക്കും അറിയാ എന്താ അറിയോ അന്ന് അമ്മൂനെ പിടിച്ചോണ്ട് പോയ ദിവസം വൈകീട്ട് അത്ര കാര്യം നടന്നിട്ട് പോലീസ് സ്റ്റേഷൻല് നീ നിന്ന നിപ്പ്

പിന്നെ ഒച്ച ഇല്ലാ

ഞാൻ : ദേ തള്ളേ ഒന്ന് ഒറങ്ങോ സമയം രണ്ടായി

Leave a Reply

Your email address will not be published. Required fields are marked *