കാന്താരി 11 [Doli]

Posted by

അമ്മ : അവനെ ഒന്നും ചെയ്യരുത്

അച്ഛൻ : ഇല്ല 👀

അമ്മ : മോനെ പാവം ടാ

അച്ഛൻ : ഏയ്‌ വേണ്ടാ സകലതും അറിയാ അവന്, അഭിനയിക്കാ ഇവൻ 👀… ഇപ്പൊ എനിക്ക് തല പൊക്കി എല്ലാരോടും പറയാ ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന്…

അച്ഛൻ എന്നെ വിട്ട് തിരിഞ്ഞ് നടന്നു…

ആ പിന്നെ ഒരു കാര്യം ഈ കുട്ടി എന്റെ മകൻ കെട്ടിയ കുട്ടിയാണേ ഇയാള് ഇവടെ കാണും ഇനി

അച്ഛൻ തിരിഞ്ഞ് അതും പറഞ്ഞ് എറങ്ങി പോയി

അമ്മയും ചെറിയമ്മയും അകത്തേക്ക് കേറി വന്നു

അമ്മ : മോളെ കൈ നോക്കണേ

ഞാൻ : അമ്മാ😖

അമ്മ : ഇല്ല കുട്ടാ പോട്ടെ തെറ്റ് എല്ലാർക്കും പറ്റും, മോളെ പത്ത് മിനിറ്റ് അമ്മ ആഹാരം ഇണ്ടാക്കി കൊണ്ട് തരാട്ടോ, പോട്ടെ

പപ്പ കരയാൻ തൊടങ്ങി

അമ്മ അവൾടെ കണ്ണ് തൊടച്ച് കൊടുത്ത് കവിളത്ത് ഉമ്മ വച്ചിട്ട് എറങ്ങി പോയി…

പപ്പ എന്നെ തിരിഞ്ഞ് നോക്കി

അച്ഛൻ എനിക്ക് വേണ്ടി ചെയ്ത ആദ്യത്തെ നല്ല കാര്യം പോലെ എനിക്ക് തോന്നി

പപ്പ മെല്ലെ അടുത്തേക്ക് വന്നു

ഞാൻ : 😖 🙏 ഞാൻ അറിയാതെ

പപ്പ ഡോർ കാലൊണ്ട് തള്ളി എന്റെ അടുത്തേക്ക് വന്ന് എടത് കൈ പിന്നിൽ ഒളുപ്പിച്ച് വലത് കൈ കൊണ്ട് എന്റെ കോളർ പിടിച്ച് വലിച്ചു

പപ്പ : 😡 😂 ഇനി ആണ് നീ അനുഭവിക്കാൻ പോണേ ഡ്രൈവറേ നിന്നെ ഞാൻ എന്റെ അടിമ ആക്കി ഇവടെ ഇടും

അവളത് പറഞ്ഞെന്നെ വലത് കൈകൊണ്ട് ചേർത്ത് പിടിച്ചു

പപ്പ : പ്ലീസ് എന്റെ അടിമ ആയി ജീവിക്കണം അപേക്ഷ ആണ് ആരും ഇല്ലാത്തവൾടെ അപേക്ഷ…

പപ്പ എന്നെ വിട്ട് മാറി

പപ്പ : പറ 🥹

ഞാൻ : 😣

പപ്പ : നീ എനിക്ക് bonus ആണ് ടാ മനസ്സിലാക്ക്

ഞാൻ : ഹ്…

പപ്പ : എന്റെ ജീവൻ ആണ് നീ ചോദിച്ചത് എന്നിട്ട് അറിയാതെന്നോ… ശെരിയാ നമ്മള് എന്നും അടി മാത്രെ ആയിട്ടുള്ളു പക്ഷെ ഞാൻ വീണ്ടും വീണ്ടും വീണ്ടും പറയാ 🥹 എനിക്ക് നിന്നെ ജീവനാ…

Leave a Reply

Your email address will not be published. Required fields are marked *