പപ്പ : ഓ പറയിൻ
ഞാൻ : ഞാനാ അലാറം ഓഫ് ആക്കിയത് 😂
പപ്പ : എടാ പ
ഞാൻ : സാമി ശരണം
പപ്പ : പ.. പ.. പാവപ്പെട്ടവനെ 😂
ഞാൻ : ആഹ് അത് okey… ഞാൻ വിളിക്കാ ഇത്തിരി ബിസി ആണ്…
പപ്പ : ഉം…
.
.
.
> 09:15
സുന്ദരൻ : ടാ രാമൻ സാമി
ഞാൻ : പറ സാമി 😊
സുന്ദരൻ : വാ plot നോക്കീട്ട് വരാ വല്യച്ഛൻ ഒക്കെ അവടെ ഇണ്ട്
ഞാൻ : വന്നു
സുന്ദരൻ : കീ താ
ഞാൻ ഇടുപ്പിന്ന് ബൈക്കിന്റെ കീ എടുത്ത് അവന് ഇട്ട് കൊടുത്തു
ഞങ്ങള് വണ്ടി എടുത്തതും സിദ്ധു ചാടി കേറി വന്നു
സിദ്ധു : എങ്ങോട്ട്
ഞാൻ : ഇപ്പൊ വരാന്ന്
സിദ്ധു : നീങ്ങി ഇരി
ഞാൻ : ഓ കേറ്
ഇന്ദ്രൻ : സ്വാമിയേ ശരണമയ്യപ്പാ
അവൻ വണ്ടി വലിച്ച് എടുത്തു
ഇന്ദ്രൻ : ഇതേത് ടാ model
ഞാൻ : 2021 last
ഇന്ദ്രൻ : വെറുതെ അല്ല
ഞാൻ : ഏഹ്
ഇന്ദ്രൻ : വണ്ടി വലിവിണ്ട്
ഞാൻ : ആ അങ്ങനെ
ഞങ്ങള് നേരെ ചെറിയച്ഛന്റെ പ്ലോട്ടിലേക്ക് പോയി
അവടെ അച്ഛൻ ഒക്കെ വന്ന് നിപ്പുണ്ട്
അച്ഛൻ ഞങ്ങളെ അടി മുടി ഒന്ന് നോക്കി
അമ്മ : ആഹാ ഇപ്പൊ നല്ല സുന്ദരിക്കുട്ടികൾ ആയി
ചെറി : ടാ ടാ ത്രിബിൾസ്സാണാ വരണേ 😡
സുന്ദരൻ : സാമി ആണ് ചെറിയച്ഛ
ചെറി : അതിന് 😡
രാമൻ ചെറിയച്ഛന്റെ കാർ കേറി വന്നു
ചെറിയച്ഛൻ : ആഹ് വന്നല്ലോ മൊതലാളിമ്മാർ മൂന്നും, നാലാമൻ കോളേജിൽ പോയി
അമ്മ : നാലാമൻ
ചെറിയച്ഛൻ : മൂന്ന് സിദ്ധു നാല് നമ്മടെ രാജുന്റെ ചെറുത്
ചെറി : ഏഹ്
അച്ഛൻ : 🙂 അത് വിട് തൊടങ്ങ്
ഞാൻ സംശയയത്തോടെ നോക്കി
സുന്ദരൻ : ഇതിനെ കൂടെ തള്ളി കേറ്റി
ഞാൻ സിദ്ധുനെ തല പൊക്കി നോക്കി
സിദ്ധു : ആഹ് 🙄
സുന്ദരൻ : അമ്മായി shift + alt f4 to Alleppy