ഞാൻ ചുറ്റും ഒന്ന് നോക്കി
പപ്പ : പോവാൻ
ഞാൻ മെല്ലെ പോയി ദിവാനിൽ കേറി ഇരുന്നു…
എന്റെ ഉള്ളിൽ രണ്ട് കാര്യങ്ങൾ ആണ് ഓടി നടന്നത്
ഒന്ന് : പഴുപ്പ് കമ്മി ആക്കണം വായി തോന്നിയത് ആരോടും വിളിച്ച് പറയണ സ്വഭാവം ഇനി വേണ്ടാ
രണ്ട് : ഇതിനാണോ ഇത്ര നേരം പരുങ്ങി കളിച്ചത്…. 🙂
> 04:54
ഞാൻ ആരും അറിയാതെ നൈസിന് ഡ്രസ്സ് എടുത്തിട്ട് എറങ്ങി
അമ്മ : ടാ നിക്ക് നിക്ക് എങ്ങോട്ട്
ഞാൻ : സിദ്ധു വിളിച്ചു വരാൻ പറഞ്ഞിട്ട്
അമ്മ : ഏഹ്
ഞാൻ : കുളിക്കാൻ പോവാൻ കൊളത്തില് എന്നിട്ട് പോയി മാല ഇടാന്ന്
അമ്മ : ആണോ പൈസ ഇണ്ടോ
ഞാൻ : ആ
അമ്മ : ഡ്രസ്സ്
ഞാൻ : അതൊക്കെ ചെറിയച്ഛൻ വാങ്ങി വച്ചിണ്ട്
അമ്മ : നോക്കി പോണം തല തോർത്തണം
ഞാൻ : ഓ ശെരി
അമ്മ : ഉം ശെരി വരൊ നീ
ഞാൻ : ഇല്ലില്ല
അമ്മ : പ്രാർത്ഥിക്ക്, കൊളത്തിൽ ഒരുപാട് അകത്തേക്ക് പോണ്ടാ…
.
.
.> 05:11
ഞാൻ നന്ദന്റെ വീട്ടിലോട്ട് അടിച്ച് വിട്ടു
നന്ദൻ : ടാ ടാ
വഴിക്ക് വച്ച് അവൻ എന്നെ ഒച്ച ഇട്ട് വിളിച്ചു
നന്ദൻ : തിരിക്ക് വാ വാ
ഞാൻ വണ്ടി തിരിച്ച് അവന്റെ കൂടെ പോയി
നേരെ താമരക്കൊളത്തി പോയി വണ്ടി നിർത്തി
കാർ നിപ്പുണ്ട് അവടെ
സിദ്ധു : വരണം മിസ്റ്റർ
അച്ചു : ടാ രാമാ ചാട്രാ മൈരേ 😂
ഞാൻ ബനിയൻ ഊരി മുണ്ടും ഊരി ഷോട്ട്സ്സും ഇട്ട് ഒറ്റ ചാട്ടം ചാടി
അണ്ടി വരെ തരിച്ച് പോയി അമ്മാതിരി തണുപ്പ്
ഞാൻ : അവൻ എവടെ
അപ്പൊ തന്നെ എന്റെ കാലിൽ ഒരു പിടി വീണു
മറ്റവൻ എന്റെ കാലിൽ പിടിച്ച് അടിയിലേക്ക് വലിച്ചതാ…
പ്രണവ് : ടാ ഇങ്ങോട്ട് നോക്ക് എല്ലാം
( പ്രണവ് – രാധു ചെറിയമ്മടെ ഒരു ചേട്ടന്റെ മകനാ )