ആർക്കോ വേണ്ടി ജീവിച്ച വിഡ്ഢി ആണ് പപ്പ…
( ഇന്ദ്രൻ : അപ്പോ എല്ലാം അറിയാ നിനക്ക് എന്നിട്ടാ നീ പോവാത്തേ ടാ രാമാ നീ എഴുതി വച്ചോ ഇപ്പൊ പോയാ അവളെ നീ ഇനി കാണില്ല, എടാ നിന്നെ അതിന് എന്ത് ഇഷ്ട്ടാ എന്തിനാ നീ ഇങ്ങനെ ചെയ്യണേ ദേ ഞാനാ പറയണെ പോ )
എന്റെ ഉള്ളിൽ ഇരുന്ന് അവനത് പറഞ്ഞ് ആകെ കൂടെ പ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥ ആക്കി…
വേണ്ടാ അല്ലേലും അവളെന്റെ ആരാ പരസ്പ്പരം ചേരാത്ത രണ്ട് പേരെ ഒരുപാട് പേര് അവ്ടെന്നും ഇവടന്നും തള്ളി ഒട്ടിക്കാൻ നോക്കുന്ന ഒരു ബന്ധം
ഹോൺ മൊഴങ്ങുന്ന ഒച്ച കേട്ട് ഞാൻ ചാടി എണീറ്റ് ഡോർ തൊറന്നു
ഒരു നിമിഷം തരിച്ച് പോയി പപ്പ എന്നെ നോക്കി നിക്കുന്നു…
ഞാൻ അപ്പോ തന്നെ ഡോർ അടക്കാൻ കൈ വച്ചതും പപ്പ ആ മുറിഞ്ഞ കൈ തന്നെ എടയിൽ ഇട്ടു
Flash പോലെ ഞാൻ കൈ വച്ച് ഡോറിനെ പിടിച്ചു
പപ്പ : മടിക്കണ്ട… അടച്ചോ 🥹
എനിക്ക് ഒന്നും പറയാൻ പോലും ഇല്ലാത്ത അവസ്ഥ ആയിപ്പോയി…
പപ്പ : എന്നാലും എന്നെ ഒന്ന് തിരിഞ്ഞ് നോക്കീല്ലല്ലോ മോശായിപ്പോയി 🥹
ഞാൻ : എന്നെ ഒന്ന് വെറുതെ വിട് ഞാൻ കാല് പിടിക്കാ 🙏
പപ്പ : എങ്ങനെ അങ്ങനെ വിടാൻ പറ്റും എല്ലാരേം പോലെ എനിക്ക് ചെയ്യാൻ പറ്റോ ഞാൻ നിന്റെ അല്ലേ… 🥹 ആഹ്…
ഞാൻ : അല്ല ഞാൻ നിന്നേ കൊല്ലാൻ നോക്കിയവനാ എന്നെ കാണാൻ വരരുത് 😡
ഞാൻ ഡോർ പിടിച്ച് അമർത്തി… അവളെ മെല്ലെ ഒന്ന് ഉന്തി…
അകത്തേക്ക് കൈ ഇട്ട് ഡോർ അടക്കാൻ പോയതും ഒരു തള്ള് ഡോറില്
അച്ഛൻ ഒരു മാതിരി എര കിട്ടിയ നോട്ടം
അമ്മ ഒക്കെ കൂടെ ഓടി വന്നു
അച്ഛൻ അകത്തേക്ക് കേറി ലൈറ്റിട്ട് എന്നെ പിന്നിൽ കൂടെ കഴുത്തിൽ പിടിച്ച് അച്ഛനോട് ചേർത്ത് പിടിച്ചു