ഞാൻ എണീറ്റ് അവൾടെ അടുത്തേക്ക് പോയി
പപ്പ : sorry കഷ്ട്ടപ്പെടുത്തിയതിന്
ഞാൻ : മരുന്ന് കഴിക്കാ വാ
പപ്പ : ഇല്ല വേണ്ടാ ഇത്തിരി കഴിയട്ടെ
ഞാൻ : ഉം വേണ്ടാ കഴിച്ചിട്ട് കെടക്ക്
പപ്പ : നാളെ തൊട്ട് വരില്ലല്ലോ എന്ത് ചെയ്യും ഇത്തിരി നേരം സംസാരിച്ചോണ്ട് ഇരിക്ക് 🥺
> 22:22
മുറി ഫുൾ ഇരുട്ട് ഞങ്ങള് കട്ടിലിൽ അടുത്തടുത്ത് ഇരുന്നു
പപ്പ : എന്നോട് ശെരിക്കും ഇഷ്ട്ടം ഇണ്ടോ
ഞാൻ : പ്രാന്ത് പറയാതെ കെടക്ക് നീ, മരുന്ന് കഴിക്കാ
പപ്പ : പറ
ഞാൻ : ഉം
പപ്പ : ഇട്ടിട്ട് പോവില്ലലോ
ഞാൻ : മാറ് അയ്യേ
പപ്പ : എന്താ
ഞാൻ : നിനക്ക് ഈ പൈങ്കിളി setup മാറ്റിപിടിച്ചൂടെ ഒന്നും ഇല്ലെങ്കിലും നീ ഒരു വില്ലത്തി അല്ലേ 😂
പപ്പ എന്റെ കൈക്ക് എടയിൽ കൂടെ കൈ ഇടാൻ തൊടങ്ങി
ഞാൻ ഒച്ച വച്ചുപ്പോയി
പപ്പ : എന്താ 😡
ഞാൻ : കൈ മെല്ലെ
പപ്പ : sorry… പൊക്ക്
ഞാൻ കൈ പൊക്കിയതും അവള് കൈ കടത്തി ചുറ്റി എന്നോട് ചേർന്നിരുന്നു
ഞാൻ ഫാൻ കൂട്ടി ഇട്ടു
പപ്പ : നല്ല തണുപ്പ് ല്ലേ
ഞാൻ : ഉം 😊
പപ്പ : balcony യില് പോവാ നമക്ക്
ഞാൻ : കളിക്കല്ലേ 😡
പപ്പ : മരുന്നല്ലേ തിന്ന് തൊലക്കാ വിട് 😡
ഞാൻ : ഒച്ച വക്കല്ലേ ശബ്ദം ശബ്ദം
പപ്പ : നിനക്ക് ഒരു തരിക്ക് romantic ആയിക്കൂടെ എപ്പോ നോക്കിയാലും command തന്നെ പഫാ കഴിക്ക്, പഫാ കുളിക്ക്, പഫ മരുന്ന് കഴി എന്ത് കഷ്ട്ടാണ്
ഞാൻ : romantic ന്നാ എന്നത്… 😁
അവള് എന്റെ നേരെ തിരിഞ്ഞ പോലെ തോന്നി…
ഞാൻ : മരുന്ന് കഴിക്ക് പ്ലീസ് ഒറങ്ങ് എന്നിട്ട്
പപ്പ : ഒറക്കം വരുന്നുണ്ടോ നിനക്ക്
ഞാൻ : ഇല്ല, അല്ലെങ്കിലും കണ്ണടച്ചാ ഒറങ്ങും എന്നല്ലാതെ എനിക്ക് ഒറക്കം വരില്ല, വണ്ടി ഓടിച്ച് ശീലം ആയി