ചെറി : ഇല്ല, ടാ രാമാ വാ…
അങ്കിൾ : വേണ്ടെന്ന് വിട്ടേര്
ആന്റി : ലക്ഷ്മി അറിയാലോ അവനെന്റെ മോൻ തന്നാ ഞാൻ അങ്ങനെ ആണ് കണ്ടിട്ടുള്ളത്
പപ്പ : 🥹
അമ്മ കേട്ടോണ്ട് മാത്രം ഇരുന്നു
ആന്റി : അതോണ്ടാ ഞാൻ തല്ലിപ്പോയത് 🥹 ക്ഷമിക്കണം എല്ലാരും 🙏
അമ്മ : 🥺
അങ്കിൾ : അതേ മാപ്പ് പറയാൻ കൂടെ ആണ് ഞങ്ങള് വന്നത് സത്യത്തി ഞങ്ങള് കാരണം ഒരുപാട് പ്രശ്നം നിങ്ങക്ക് ഇണ്ടായി ശങ്കരാ താൻ ക്ഷമിക്കണം
അച്ഛൻ : ഏയ് അതൊന്നും വേണ്ടാ 👀
അങ്കിൾ : എന്നാ എറങ്ങാ നമക്ക്
ആന്റി : ഉം… ശെരി ലക്ഷ്മി ദേഷ്യം ഇണ്ടോ എന്നോട്
അമ്മ : അയ്യോ, 🥹 😊ശെരിയാ സിദ്ധു പറഞ്ഞു ചേച്ചി കുട്ടനെ അടിച്ച കാര്യം അപ്പൊ എനിക്ക് ദേഷ്യം തോന്നി പിന്നെ ആലോചിക്കുമ്പോ അവൻ എപ്പഴും പറയും ആന്റി പാവം പാവം ആന്റി ഇതന്നെ അപ്പൊ പിന്നെ അമ്മ മക്കളെ തല്ലണം അടിച്ച് വളർത്തണം സാരൂല്ല
ആന്റി തേങ്ങി തേങ്ങി കരയാൻ തൊടങ്ങി
ആന്റി മേലോട്ട് ഒന്ന് നോക്കി മെല്ലെ എണീറ്റ് നടന്നു…
.
.
ഞാൻ അകത്ത് തലേണ എടുത്ത് തലക്ക് വച്ച് അകത്ത് നടക്കണ പൊട്ടിത്തെറി ഇല്ലാതാക്കാൻ നോക്കി…
ശിവാ കതകിന് വെളിയിൽ അവൾടെ ഒച്ച കേട്ടു
ശ്വാസം എടുക്കാൻ പറ്റാത്ത പോലെയായി വീണ്ടും…👀
പപ്പ : ഞാൻ പോവാട്ടോ
അവളത് പറഞ്ഞ വിധം വല്ലാത്ത രീതിക്കാ ഒരുമാതിരി softness കൊണ്ട് നെറഞ്ഞ ഒന്ന്…
പപ്പ : കതക് തൊറക്കൊ ഒന്ന്
ഞാൻ തല ബെഡിലേക്ക് ആഞ്ഞാഞ്ഞ് ഇടിച്ചു…
പപ്പ : ശെരി ഞാൻ പോവാ tension അടിക്കണ്ട bye… എനിക്ക് ഒന്നൂല്ല, എനിക്കെ ഒന്നൂല്ലേ… ഞാൻ പോട്ടെ
ഒരു നിമിഷം അവൾക്ക് ആരും ഇല്ലാ എന്നുള്ളത് ഒരുപാട് പ്രാവശ്യങളായി പറഞ്ഞത് ഓർമയിൽ വന്നു… അത് ഒരു പെരിപ്പ് പോലെ എന്റെ തലയിൽ കേറി കേറി വന്നു