കാന്താരി 11 [Doli]

Posted by

അച്ഛൻ : അതൊക്കെ അതിന്റെ agency വഴി അവന്റെ ഏതോ കൂട്ട്ക്കാരൻ സെറ്റാക്കി കൊടുക്കാ പറഞ്ഞെന്ന്

ഞാൻ : ആഹ്

അച്ഛൻ : പിന്നെ രണ്ട് long base leyland

ഞാൻ : fund എത്ര ആണ് അച്ഛാ

അച്ഛൻ : മുപ്പത് നമ്മടെ ഇരുവത് ദാസൻ അമ്പത് രാമൻ, ഇപ്പൊ അങ്ങനെ ആണ്…

ചെറിയമ്മ : രാമേട്ടൻ വൻ സെറ്റപ്പാല്ലേ

ചെറി : അല്ലെങ്കി ചെക്കന് കാർ, ഏട്ടത്തിക്ക് കാർ

അമ്മ : ടാ എന്ത് വെല വരൂടാ അത്

അമ്മ ചെറിടെ കൈക്ക് തട്ടി ചോദിച്ചു…

ഇച്ചു : രണ്ട് കോടി ചേട്ടത്തി…

അമ്മ : ഏഹ് 😳

ചെറി : പിന്നെ, ആ ചെറിയ വണ്ടി ആ അത് ചേട്ടത്തി കണ്ടില്ലല്ലോ ഏട്ടത്തിക്ക് ഒരു വണ്ടി വാങ്ങീണ്ട് ഏട്ടൻ അത് ബാറ്ററി വണ്ടി അത് ഒരു അമ്പത്തി അഞ്ച് അറുവത് വരും…

അമ്മ : ആ ചെക്കൻ ആയിരിക്കും ഇതൊക്കെ…
അച്ഛൻ : ആ അത് വിട് മോളെ ചെല്ല് മരുന്ന് കഴിച്ചിട്ട് കെടക്ക്

പപ്പ : ആഹ്, good night അച്ഛാ 😊, അമ്മാ, ചെറിയച്ഛ, ചെറിയമ്മേ

അമ്മ : ശെരി മോളെ ഒന്നും ആലോചിക്കണ്ട കേട്ടല്ലോ ഞങ്ങക്ക് മോളോട് ഒരു ഇഷ്ട്ടക്കേടും ഇല്ല ഏഹ്

പപ്പ : sorry മ്മാ, ഞാൻ അത് അങ്ങനെ അല്ല നിങ്ങക്ക് ഒരുപാട് പ്രശ്നം ഞാൻ ഇണ്ടാക്കി അങ്ങനെ പറഞ്ഞതാ

അച്ഛൻ : എന്താ കാര്യം

അമ്മ : ഒന്നൂല്ല നാത്തൂൻ വന്നപ്പോ മോള് കൊറച്ച് കാര്യം പറഞ്ഞു

അച്ഛൻ : ഉം… എല്ലാരും എല്ലാം മറക്കാ അത്ര തന്നെ നടന്നത് നടന്നു ഇനി നടക്കാൻ പോണ കാര്യങ്ങൾ നല്ലതാവാൻ നമ്മളെ കൊണ്ട് പറ്റണ പണി ചെയ്യാ, നാളെ നല്ല ദിവസം ആണ് പൂജ ഒക്കെ കഴിഞ്ഞ് പണി തൊടങ്ങണം ഉം…

ഞാൻ : ഞാൻ കാലത്ത് പൊക്കോളാ അച്ഛാ

Leave a Reply

Your email address will not be published. Required fields are marked *