അച്ഛൻ : പോവുന്നുണ്ടോ നീ
ഞാൻ : ഇല്ല ഞാൻ പോണില്ല
പപ്പ : എന്താ പോവാത്തേ ചോദിച്ചത്
അച്ഛൻ : അതാണോ, കൈ എങ്ങനെ ഇണ്ട് മോളെ
പപ്പ : ഇപ്പൊ കൊറവ് ഇണ്ട്
അച്ഛൻ : ടാ ഞാൻ പറഞ്ഞ കാര്യം എന്തായി
ഞാൻ : എന്ത് കാര്യം 🙄
അച്ഛൻ : ആനേ വാങ്ങണ കാര്യം
പപ്പ : 🤭
അമ്മ ചിരിച്ചോണ്ട് വന്നു പിന്നാലെ ചെറിയും ചെറിയമ്മയും ഒക്കെ വന്നു…
ഞാൻ : അച്ഛാ അത് അവൾടെ പേരി മതി
അച്ഛൻ : എന്താ അങ്ങനെ തോന്നാൻ കാരണം
ഞാൻ : ഇല്ല അവൾടെ പേരില് മതി
അച്ഛൻ : ടാ, നീ ഉദ്ദേശിച്ചത് എനിക്ക് കിട്ടി എന്നാലും അവളെ എങ്ങനെ ഇതില് നാളെ ഒരു പ്രശ്നം വന്നാ അവള് പെടും
അമ്മ : അപ്പോ അവൻ പെട്ടോട്ടേന്നോ 🙄
അച്ഛൻ : അതല്ല വണ്ടി ആണ് എന്തും ആവാ അപ്പോ വല്ല checking ഒക്കെ വരുമ്പോ ആണേലും മറ്റ് കാര്യം ഒക്കെ ആവുമ്പോ
ഞാൻ : എന്നാലും
അച്ഛൻ : ഞാൻ പറഞ്ഞു നാളെ ഇവടെ shed പണി തൊടങ്ങും നീ പോണം, ശെരി പോ
ഞാൻ : 😊
അമ്മ : പണി തൊടങ്ങൊ നാളെ
ചെറി : ആ, രാമേട്ടന്റെ പറമ്പ് അവടെ
അമ്മ : അമ്പലത്തി പോണ വഴി
അച്ഛൻ : ആഹ് 😊
ഞാൻ : എത്ര വണ്ടി ആണ് അച്ഛാ
അച്ഛൻ : വണ്ടി… നീ ഇരിക്ക്
അമ്മ : ഇരിക്ക് മോളെ
പപ്പ : ആഹ് 🙂
അച്ഛൻ : ദാസൻ പറഞ്ഞത് route എടുത്ത് Bangalore അല്ലേങ്കി Hyderabad superfast വണ്ടി വിടാന്ന് കണ്ണൻ പറഞ്ഞെന്ന്
ഞാൻ : അത് പണി ആണ് permit കിട്ടാൻ ഒക്കെ ഒരുപാട് ബുദ്ധിമുട്ട് ആണ്
ചെറി : 😏 അതൊക്കെ നമ്മടെ നാദേട്ടന്റെ hold വച്ച് സെറ്റാക്കാ
അമ്മ : ആണോ
അച്ഛൻ : അവൻ പറഞ്ഞെന്ന് volvo scania അങ്ങനെ ഒക്കെ എടുത്ത് route ഇട്ടാ പൈസ ആണെന്ന്
ഓ അപ്പോ അതാണ് അവന്