ഞാൻ : അതൊന്നും വേണ്ടാ നീ പേടിക്കണ്ട നിന്നോട് അവക്ക് ഒരു ദേഷ്യവും കാണില്ല
ഇന്ദ്രു : എല്ലാം തെറ്റിധാരണ ആണ്…
> 18:33
ഞാൻ റോഡിന്ന് ഒരു പാക്കറ്റ് ആട്ട വാങ്ങി വീട്ടിലേക്ക് കേറി പോയി
അമ്മ : എന്തായി
ഞാൻ : കാലത്ത് പോണം
അമ്മ : പുതിയ വർഷം തൊടക്കം തന്നെ നല്ല കാര്യം
ഞാൻ : പിന്നെ ഞാൻ കാലത്ത് സൂര്യടെ വീട്ടി പോവും അവടെ ആണ് സാമിമ്മാർ ഒക്കെ 😃
അമ്മ : ആഹാ അത് കലക്കി
ഞാൻ : നാളെ മാല ഇട്ടിട്ട് മൂന്നാം ദിവസം പോവും എന്നിട്ട്
അമ്മ : ചെറിയ വൃധം ആണ്
ഞാൻ : അവന് പറ്റില്ലല്ലോ ഒരുപാട് ദിവസം
അമ്മ : ആഹ്
ഞാൻ : പവി എവടെ
അമ്മ : അവള് മേഘടെ വീട്ടി പോയി…
ഞാൻ മെല്ലെ step കേറി മേലോട്ട് പോയി
പപ്പ ഫോൺ നോക്കി ഇരിപ്പാണ്
ഞാൻ : 🙂
പപ്പ : സാമിയാ നാളെ 😁
ഞാൻ : ഉം…
പപ്പ : എത്ര ദിവസം ആണ്
ഞാൻ : three
പപ്പ : ഇന്ന് മാല ഇട്ടിട്ട് നാളെ പോവില്ലേ, ചെലവര് അങ്ങനെ ചെയ്യാറുണ്ട്
ഞാൻ : പോവും ഇത് മൂന്ന് ദിവസം
പപ്പ : ഉം
ഞാൻ : നീ കുളിച്ചില്ലേ ഇത്ര നേരം ആയിട്ട്
പപ്പ : ഇല്ല
ഞാൻ : കുളിക്ക്
പപ്പ : ഇത്ര നേരം വൈഗ അമ്മായി ഒക്കെ ഇണ്ടായിരുന്നു
ഞാൻ : അവര് വന്നോ
പപ്പ : ഉം പാവം ഒരുപാട് സങ്കടപ്പെട്ടു
ഞാൻ : അമ്മായി പാവാണ്…
പപ്പ : ഉം സത്യം
ഞാൻ : നമ്മൾ എന്താ പറഞ്ഞത് ആഹ് ഞാൻ നാളെ തൊട്ട് വരില്ലേ
പപ്പ : ഏഹ്
ഞാൻ : സാമി സൂര്യടെ വീട്ടിലാ ഇനി
പപ്പ : അവരൊക്കെ ഇണ്ടോ
ഞാൻ : ആഹ്
പപ്പ : ഉം…. 👀
ഞാൻ : ആഹ് ചെല്ല് കുളിക്ക്
പപ്പ : ഇല്ല വേണ്ടാ
ഞാൻ : ഏഹ്
പപ്പ : വൈയ്യ
ഞാൻ : ചൂട് വെള്ളം വേണോ
പപ്പ : അതല്ല മൂടില്ല
ഞാൻ : ഐ പോ പോയി കുളിക്ക് ഫ്രഷ് ആയിട്ട് വാ പോ എണീക്ക്