അച്ഛൻ : ഉംച്ച്… ഈ ഭാഗ്യ
ഞാൻ : പ്ലീസ്
അച്ഛൻ : അത് സാരൂല്ല , ഒക്കെ ശെരി ആയി
അച്ഛൻ ഫോൺ കട്ടാക്കി
ഞാൻ ഫോൺ തൂക്കി ഒറ്റ ഏറ് കൊടുത്തു
അമ്മ : എന്താടാ നായെ നിനക്ക് പ്രാന്തായോ
ഞാൻ : 😡 ഞാൻ അത്രക്ക് കാര്യം ആയിട്ടാ അതിനെ നോക്കിയത് അതെങ്ങാനും കൊടുത്താ നോക്കിക്കോ 🥹 😡
ഞാൻ എറങ്ങി നടന്നു…
> 11:44
മീൻ വാങ്ങിച്ചോണ്ട് വീട്ടിലോട്ട് വരുമ്പോ കാർ വന്ന് കെടപ്പുണ്ട്
ചെറി : ആ വാ വാ 😡 ഒരുപാട് ആയിണ്ട് കൈ വക്കും ഞാൻ
ഞാൻ അകത്തേക്ക് കേറി കവർ കൊണ്ട് കൊടുത്തു
അച്ഛൻ dining table ല് ഇരിപ്പുണ്ട്
അടുത്ത് എന്റെ ഫോണും ഇരിപ്പുണ്ട് പപ്പ അമ്മ ഒക്കെ ചെയറിൽ ഇരിപ്പുണ്ട്
ഞാൻ നോക്കാതെ kitchen ലേക്ക് കേറി പോയി
ഇച്ചു : അവര് വരുമ്പോ രാമേട്ടന്റെ fisheries ന്ന് നെയ് മീൻ വാങ്ങിച്ചോണ്ട് വന്നു
ഞാൻ : ആ മസാല ഇട്ട് fridge ല് കേറ്റിക്കൊ
അമ്മ : ടാ, ഇവടെ വാടാ
ഇച്ചു : ദേ അച്ഛൻ നല്ല ദേഷ്യത്തിലാ ഉം
ചെറി : കേട്ടില്ലേ വിളി
ഞാൻ : വന്നു 🙄
ഞാൻ തേങ്ങ പീസ് എടുത്ത് തിന്നോണ്ട് നടന്നു…
ചെറി : എന്തിന് ഫോൺ എടുത്ത് എറിഞ്ഞേ
ഞാൻ : അത് അറിയാതെ 🙄
ചെറി : വച്ചാ ഇണ്ടല്ലോ ഒന്ന് കാത് വഴി റത്തം വരും 😡 കളിക്കാ നീ
ഞാൻ : പിന്നെ, വണ്ടി കൊടുക്കാൻ മാത്രം എന്ത് ബുദ്ധിമുട്ടാ വന്നത് ഏഹ്
അച്ഛൻ : നീ കണ്ടോ വണ്ടി കൊടുത്തത്… 🙄
ഞാൻ തിരിഞ്ഞ് അച്ഛനെ നോക്കി
അച്ഛൻ : 👀
ഞാൻ : ക്ഷമിക്കണം 😐
അച്ഛൻ : എല്ലാം ചെയ്തിട്ട് അവന്റെ ഒരു ക്ഷമിക്കണം സ്ഥിരം ഡയലോഗ് ഹും 😏
അമ്മ : ഇന്ദ്രൻ തന്നതല്ലേ നിനക്ക് ഈ ഫോൺ നല്ല വെല ഉള്ള ഫോണാന്ന് പവി പറഞ്ഞു എറി എറിഞ്ഞ് പൊട്ടിക്ക് നായെ 😡