എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

അവൾപറഞ്ഞപോലെ
അത്യാവശ്യം നല്ലതലവേദന എനിയ്ക്കുമുണ്ടായ്രുന്നു…

പോരാത്തതിന് നേരാംവണ്ണം ഉറങ്ങാത്തകൊണ്ട് കണ്ണില് മണ്ണുവാരിയിട്ടപോലൊരു ഫീലും…

അതുകൊണ്ട് കട്ടിലുകണ്ടപാടെ മറിഞ്ഞതിലേയ്ക്കങ്ങു വീണു…

“”…സിത്തൂ… എഴുന്നേൽക്ക്… പോയ്ക്കുളി..!!”””_ കിടന്നപാടെ ക്ഷീണംകൊണ്ട് മയങ്ങിപ്പോയ എന്നെ മീനാക്ഷി വിളിച്ചുണർത്തി…

കണ്ണുതുറന്നെഴുന്നേറ്റിരുന്ന ഞാൻ ഒന്നുഴിഞ്ഞുനോക്കി, ഇളംനീല നോർമൽടോപ്പും മുട്ടോളമിറക്കമുള്ള വെള്ള പ്രിന്റ്ഡ്സ്‌കർട്ടുമായ്രുന്നു അവൾടെവേഷം…

കുളിച്ചീറനുള്ള മുടി, രണ്ടുതോളിലൂടെയും മാറിലേയ്ക്കിട്ടിരുന്നു…

“”…മ്മ്മ്..??”””_ എന്റെ നോട്ടംകണ്ടിട്ടെന്നോണം
അവള് പുരികമുയർത്തി…

“”…ഏയ്‌.! ഒന്നൂല്ല.!
ഇന്നലെയാ ഷോർട്സിട്ടത് ഭാഗ്യമായീന്നോർക്കുവായ്രുന്നു..!!”””_ ഞാൻ മെല്ലെചിരിച്ചു…

“”…അതെന്താ അത്രയ്ക്കു ബോറായ്രുന്നോ..??”””_
മുഖത്തുപടർന്ന ആശങ്കയൊളിപ്പിയ്ക്കാതെ അവളുചോദിച്ചു…

“”…മ്മ്മ്.! രാവിലേ
സീതാന്റിവന്നു വിളിയ്ക്കുമ്പോൾ കാലുംകവച്ചുപിടിച്ചായ്രുന്നു ഉറക്കം..!!”””_ ടവലെടുത്ത് തോളിലേയ്ക്കിട്ടകൂട്ടത്തിൽ ഞാൻപറഞ്ഞു…

അതിലൊന്നു ഞെട്ടിയയവൾ,

“”…ആണോ..?? അയ്യേ.! എന്നിട്ടവരെന്തേലും
പറഞ്ഞോ..??”””_ ന്ന് വിരലു കടിച്ചുകൊണ്ടെന്നോടു
തിരക്കി…

“”…ഏയ്‌.!
എന്നോടൊന്നുംപറഞ്ഞില്ല…
പക്ഷേ ആക്കിയൊരു ചിരിയൊക്കെണ്ടായ്രുന്നു..!!”””

“”…അയ്യേ.! ഇനിയെങ്ങനാ അവരുടെമുന്നിലൊക്കെ പോയിനിൽക്കുന്നേ..?? നാണക്കേട്..!!”””_ സ്വയംപഴിച്ചുകൊണ്ടവൾ തലയ്ക്കൊന്നു തട്ടിയതും,

Leave a Reply

Your email address will not be published. Required fields are marked *