എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

കണ്ണൊക്കെ നിറഞ്ഞുതുളുമ്പി ഒന്നും മിണ്ടാൻവായ്യാതിരുന്ന് ശ്വാസംകിട്ടാത്തതുപോലുള്ള കുറേച്ചുമയും നെഞ്ചുതിരുമ്മലും കൂട്ടത്തിൽ രണ്ടുമൂന്നു വാളുംവെച്ചപ്പോഴേയ്ക്കും പുള്ളിക്കാരി ഷെഡ്ഡിൽക്കേറി…

അടുത്തുചെന്നാൽ അടികിട്ടിയാലോന്നുള്ള പേടികാരണം ആരും ചേച്ചിയ്ക്കടുത്തേയ്ക്കു പോയതുമില്ല…

അതുകൊണ്ടുതന്നെ ആ നിലത്തുകിടന്ന് ഒറ്റയ്ക്കനുഭവിയ്ക്കാനായ്രുന്നു ആ പാവത്തിന്റെവിധി…

“”…തീർന്നോടീ… ഇപ്പത്തീർന്നോടീ..?? കൊറേനാളായി നീ തുടങ്ങീട്ട്… ഇനിമേലാൽ കുടിയ്ക്കുന്നോരെ കുറ്റംപറയുവോടീ..??”””_ ചേച്ചി കാൺകെതന്നെ ഒരെണ്ണംകൂടി പൊട്ടിച്ചടിച്ചുകൊണ്ട് ജോക്കുട്ടൻ വെല്ലുവിളിച്ചെങ്കിലും ചേച്ചിയൊന്നുംമിണ്ടിയില്ല…

ഒറ്റപ്പെട്ടുപോയതിന്റെ സങ്കടവും ആദ്യമായി വെള്ളമടിച്ചതിന്റെ ഹാങ്ങോവറും വാളുവെച്ചതിന്റെ ക്ഷീണവുമെല്ലാങ്കൂടിയായപ്പോൾ ആകെ കിളിപോയ അവസ്ഥയിലായ്രുന്നൂ ചേച്ചി…

“”…ജോക്കുട്ടാ… ഇനിയിപ്പോളിവളെ എന്താചെയ്ക..??”””_ കുറച്ചുനേരംകൂടി അങ്ങനിരുന്നിട്ടും ചേച്ചിയ്ക്കൊരു മാറ്റോമില്ലാതെ നാഗവല്ലീസ്റ്റൈലിൽത്തന്നെ തുടരുന്നതുകണ്ട് അച്ചുതിരക്കി…

അതിന്,

“”…അങ്ങോട്ടൊതുക്കി കിടത്തിയിട്ട് വാ… ബാക്കിയടിയ്ക്കാം..!!”””_ ന്നവൻ പറഞ്ഞതും ചേച്ചിയവിടെയിരുന്ന് കാറാൻതുടങ്ങി…

എന്നിട്ടും കുറേനേരംകൂടി അതേ ഇരുപ്പിരുന്നെങ്കിലും ചേച്ചി പൂസായിവീണപ്പോൾ മറ്റുവഴിയില്ലാതെ അവരെക്കൊണ്ടുപോയി കിടത്തിയിട്ടുവരാമെന്ന ധാരണയിൽ ഞാനും ജോക്കുട്ടനുംചേർന്ന് ചേച്ചിയേംതാങ്ങി വീട്ടിലേയ്ക്കു നടക്കുവായ്രുന്നു…

Leave a Reply

Your email address will not be published. Required fields are marked *