എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

…രാത്രിയൊന്നു വെള്ളമടിയ്ക്കുന്ന കാര്യമ്പോലും പെമ്പറന്നോത്തീടേന്നു മറച്ചുവെയ്ക്കാൻപറ്റാത്ത ഇവനെയൊക്കെ മുക്കാലിൽക്കെട്ടിയിട്ട് തിരണ്ടിവാലിനടിയ്ക്കണം…
നാറി.!

മനസ്സിൽ വിചാരിച്ചുകൊണ്ട് ജോക്കുട്ടനെ തെറിവിളിയ്ക്കുന്ന അതേനിമിഷംതന്നെ അവനെന്നെയൊരു നോട്ടംനോക്കി…

അതിനു വായിൽവന്ന പുളിച്ചതത്രയും ചുണ്ടനക്കിപ്പറഞ്ഞുതീർത്ത് നിർവൃതിയടയുകയായ്രുന്നൂ ഞാൻ…

“”…അതേ… ഇവിടെ ഞാനറിയാതെ ഒരിലയനക്കാൻ നിനക്കൊന്നും പറ്റില്ലാട്ടോ… ഹൊ.! എന്തൊക്കെയായ്രുന്നൂ പ്ലാനിങ്ങും കുശുകുശുപ്പുമൊക്കെ… എനിയ്ക്കപ്പോഴേ ഡൗട്ടടിച്ചതാ..!!”””_ ഒന്നുനിർത്തിയ ചേച്ചി
അച്ചുവിനുനേരേ തിരിഞ്ഞു;

“”…നാളത്തേയ്ക്കുമേടിച്ച ചിക്കനുമായ്ട്ട് നീയെങ്ങോട്ടാടീ..??

…എന്നാലും മീനൂ… നിന്റടുക്കെനിന്ന് ഞാനിത്രേം പ്രതീക്ഷിച്ചില്ലാട്ടോ..!!”””_ മീനാക്ഷിയോടതു പറഞ്ഞിട്ട് എന്നെനോക്കി;

“”…സാറിനോടെനിയ്ക്കൊന്നും പറയാനില്ല… ഇനിപറഞ്ഞിട്ട് കാര്യോമില്ല… വാ… പോവാം..!!”””_ അതുംപറഞ്ഞവർ മുന്നോട്ടുനടന്നപ്പോൾ കൊല്ലാനാണോ വളർത്താനാണോ കൊണ്ടോവുന്നതെന്നു
മനസ്സിലാകാതെ ഞങ്ങളുപിന്നാലേ നടന്നു…

“”…ഡാ… സാധനം വണ്ടീലിരിയ്ക്കുവാ..!!”””_ ഇടയ്ക്കെന്റൊപ്പം ഓടിക്കൂടിയ ജോക്കുട്ടൻ പറഞ്ഞതിന്,

“”…അതാ കുണ്ടീൽത്തന്നിരിയ്ക്കട്ടേ… പുറത്തെടുത്താലീത്തള്ള തട്ടിപ്പൊട്ടിയ്ക്കും..!!”””_ ന്നു മറുപടിയായി ചേച്ചികേൾക്കാതെ ഞാൻചീറി…

“”…ഇല്ലടാ… അതൊന്നുംസീനില്ല… ഞാനവളോടെല്ലാം
പറഞ്ഞുസെറ്റാക്കീട്ടുണ്ട്… ഇനിയവളായ്ട്ടൊരു പ്രശ്നോമുണ്ടാക്കില്ല..!!”””

Leave a Reply

Your email address will not be published. Required fields are marked *