“”…അതേതായാലും നന്നായി… എല്ലാമെടുത്തിട്ടുണ്ടല്ലോ ല്ലേ..??”””
“”…എടുത്തെടാ… ഇനിയവൻകൂടി വന്നാൽമതി..!!”””
“”…മ്മ്മ്.! കോപ്പൻ.! ഇവനിനി പെണ്ടാട്ടീടെ കാലുപിടിച്ചു മാപ്പൊക്കെപ്പറഞ്ഞ് ഇറങ്ങിവരുമ്പോൾ നേരംവെളുക്കൂന്നാ തോന്നണേ… നിന്റടുത്തു ഞാനപ്പോഴേപറഞ്ഞതാ ഇവനെയൊന്നും വിളിയ്ക്കണ്ടാന്ന്..!!”””_ ജോക്കുട്ടന്റെ റൂമിലേയ്ക്കൊന്നൂടെ പാളിനോക്കിയശേഷം ഞാനൊന്നുചീറീതും മീനാക്ഷിയെന്റെ കൈയ്ക്കുപിടിച്ചു…
“”…നീയൊന്നു സമാധാനപ്പെടടാ… അവനിപ്പൊ വരും..!!”””_ അച്ചുവങ്ങനെപറഞ്ഞതും ജോയുടെ റൂമുതുറന്നു…
പുറത്തേയ്ക്കുവന്ന അവന്റെ നിഴലിനുപിന്നാലെ അവന്റെ പെണ്ണുമ്പിളേളടെ നിഴലൂടെക്കണ്ടതും ഞാനുരുകിയൊലിച്ചു…
ആ സമയം എന്റെ കൈയ്ക്കുമേലിരുന്ന മീനാക്ഷിയുടെകയ്യും വിറയ്ക്കുന്നതറിഞ്ഞപ്പോൾ ഇറങ്ങിയെങ്ങോട്ടേലും ഓടിക്കളഞ്ഞാലോന്നുവരെ തോന്നിപ്പോയി…
“”…എടാ..??”””
“”…പൊക്കി..!!”””_ അർദ്ധഭംഗമായ അച്ചുവിന്റെ വിളിയ്ക്കുമുന്നിൽ നിസ്സഹായതയോടെ അവൻ പറഞ്ഞൊപ്പിയ്ക്കുവായ്രുന്നു…
…ഊമ്പി.! അപ്പൊയിനി നിന്നിട്ടുകാര്യമില്ല… സാനമിരിയ്ക്കുന്ന വണ്ടിയേതാന്നറിഞ്ഞെങ്കിൽ അതിന്റെകീയുമെടുത്ത് വലിഞ്ഞുകളയായ്രുന്നു.!
അങ്ങനൊരവസരത്തിൽ പോലും എന്തോ എന്റെ ബിയറുകുഞ്ഞുങ്ങളെ തള്ളിപ്പറയാനെനിയ്ക്കു കഴിഞ്ഞില്ല…
അല്ലേത്തന്നെ അൽപ്പമെങ്കിലും മനസ്സാക്ഷിയുള്ള ആർക്കേലുമതിന് മനസ്സുവരോന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ..??
“”…എന്താടാ ഇവിടെ
ഞാനറിയാതൊരു പരിപാടി..??”””_ പുറത്തേയ്ക്കിറങ്ങിവന്നപാടേ കലിപ്പിച്ചു നോക്കിക്കൊണ്ട് നൈറ്റിയുടെഅറ്റം തെറുത്തുകയറ്റി ചേച്ചിചോദിച്ചതും ഞാൻ ജോക്കുട്ടനെയൊന്ന് നോക്കി;