എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

പിന്നങ്ങോട്ട് രാത്രിയിലെ പരിപാടിയ്ക്കുള്ള പ്ലാനിങ്ങിലായ്രുന്നൂ ഞങ്ങൾ…

ആരേലുമറിയോന്നുള്ള പേടിയുണ്ടായ്രുന്നേലും എക്സൈറ്റ്മെന്റങ്ങട് തലയ്ക്കുപിടിച്ചുപോയി…

അങ്ങനെ ഫുഡ്കഴിപ്പും കുളിയും ടിവികാണലുമൊക്കെയായി ദിവസമങ്ങടുപോയെങ്കിലും ഫുൾത്രില്ലിലായ്രുന്നൂ ഞങ്ങൾ…

അതിനിടയിൽ പറമ്പിലൊക്കെക്കറങ്ങി
സ്പോട്ടൊക്കെ സെറ്റാക്കിവെയ്ക്കുവേം ചെയ്തു…

സന്ധ്യകഴിഞ്ഞപ്പോൾ ജോക്കുട്ടനെത്തി…

“”…ഡാ… സംഭവംസെറ്റല്ലേ..??”””_ റൂമിലേയ്ക്കുനടന്ന അവനോട് ആരും ശ്രെദ്ധിയ്ക്കുന്നില്ലെന്നുറപ്പാക്കി ഞാൻചോദിച്ചതും,

“”…പക്കാ.! സാധനം വണ്ടീലിരുപ്പുണ്ട്… രാത്രിയായ്ട്ടിറക്കാം… അല്ലേലവൾക്കു സംശയംതോന്നും..!!”””_ ചുറ്റുമൊന്നു കണ്ണോടിച്ചശേഷമുള്ള അവന്റെമറുപടി…

“”…അതുമതി… ബാക്ക്യൊക്കെ ഇവടെസെറ്റാണ്… പൊളിയ്ക്കാം നമ്മക്ക്..!!”””_ ഞാൻ ചിരിച്ചതിനു മറുപടിയായി അവനുമൊരു കള്ളച്ചിരിപാസാക്കി…

പിന്നെ തലേന്നത്തെപ്പോലെ ഫുൾവൈബില് ഓരോന്നൊക്കെ പറഞ്ഞിരുന്നു സമയംപോക്കുന്നതിനിടയിൽ കണ്ണുകൾകൊണ്ട് പലപ്രാവശ്യം കഥകൾപറയാനും ഞങ്ങൾമറന്നില്ല…

“”…എപ്പോളാ ഇറങ്ങുന്നേ..??”””_ കഴിച്ചുകഴിഞ്ഞ് റൂമിലേയ്ക്കു പോകാൻതുടങ്ങുമ്പോൾ ഞാനവനോടുചോദിച്ചു…

അതിന്,

“”…ഒരു പതിനൊന്നരയൊക്കെ ആവുമ്പോൾ മിക്കവാറുമവളുറങ്ങും… അപ്പൊ സെറ്റാക്കാം..!!”””_ പറഞ്ഞശേഷമവൻ റൂമിലേയ്ക്കുനടന്നപ്പോൾ ഞങ്ങളുംറൂമിൽക്കേറി…

പാഞ്ഞുചെന്ന് റൂമിലേയ്ക്കു കേറിയെങ്കിലും ഇരുപ്പുറയ്ക്കാത്തവസ്ഥയായ്രുന്നൂ ഞങ്ങൾക്ക്…

Leave a Reply

Your email address will not be published. Required fields are marked *