എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

“”…സിദ്ധൂ… ഒന്നുനിന്നേടാ..!!”””_ ന്നുംവിളിച്ചുകൊണ്ട് അച്ചുവോടിവന്നത്…

“”…മ്മ്മ്..??”””

“”…എടാ…
എനിയ്ക്കൊരാഗ്രഹോണ്ട്… പറഞ്ഞാൽ നീ കൂടെനിയ്ക്കോ..??”””_ മുഖവുരയിട്ടശേഷം കക്ഷി മുഖത്തേയ്ക്കുനോക്കീതും,

“”…പറഞ്ഞോ… എന്തു തന്തയില്ലാത്തരത്തിനാണേലും സിത്തുകൂടുണ്ടാവും..!!”””_ ഞാനങ്ങട് ഫുൾ കോൺഫിഡൻസിൽത്തന്നെ സപ്പോർട്ടി…

“”…മ്മ്മ്.! അതെനിയ്ക്കറിയാം… എന്നാലും വേറാരേലുമറിഞ്ഞാൽ തലപോണകേസാ..!!”””

“”…ആണാ..??
എന്നാപ്പെട്ടെന്നുപറ… എനിയ്ക്കിമ്മാതിരി അഡ്വഞ്ചർ കൊണകളൊക്കെച്ചെയ്ത് തല്ലുകിട്ടി നല്ലപഴക്കമാ..!!”””_ പറഞ്ഞതു വാസ്തവമായ്രുന്നേലും ഞാനെന്തോ തമാശപറഞ്ഞമട്ടിലായ്രുന്നൂ അവളുടെചിരി…

ശേഷം,

“”…അതേടാ… നമുക്കിന്നുരാത്രി ബിയറെടുത്താലോ..?? ഒത്തിരിനാളത്തെയെന്റെ ആഗ്രഹമാ… പക്ഷേ അതെക്സ്പ്ലോറു ചെയ്യാൻപറ്റിയൊരു പാർട്ട്ണറില്ലാഞ്ഞിട്ട് വേണ്ടാന്നുവെച്ചു നടക്കുവായ്രുന്നു… ഇപ്പൊ നീയാവുമ്പോൾ എനിയ്ക്കുപറ്റിയ വൈബാ… അതോണ്ടാ ഞാൻ നിന്നോടുപറഞ്ഞേ..!!”””_ അവൾ വാക്കുകൾ പൂർത്തിയാക്കീട്ടെന്റെ മുഖത്തേയ്ക്കുനോക്കി…

“”…അത്രേയുള്ളോ…
നീ റെഡിയായി വാ… നമുക്ക് ബാറിൽപ്പോയ്രുന്നടിയ്ക്കാം..!!”””_ പറഞ്ഞശേഷം വണ്ടീടെ കീമേടിയ്ക്കാനായി ചേച്ചിയ്ക്കടുത്തേയ്ക്കു പോകാൻതുടങ്ങീതും അവളെന്നെ കൈയ്ക്കുപിടിച്ചു നിർത്തി…

“”…അതുവേണ്ട… ആരേലുംകണ്ടാൽ സീനാവും… നമുക്ക് സാധനമെടുത്തിട്ട് രാത്രി ടെറസിൽക്കൊണ്ടോവാം… അതാ വൈബ്..!!”””

Leave a Reply

Your email address will not be published. Required fields are marked *