“”…ഞാനെന്തേലും ചെയ്തെന്നല്ലടാ പൊട്ടാപറഞ്ഞത്… ഈ കരച്ചിലു നിയ്ക്കണോങ്കി ചേച്ചിതന്നെ വിചാരിയ്ക്കണോന്നാ… നീ പെട്ടെന്ന് ചേച്ചിയെവിളിച്ചേ..!!”””
“”…ഒന്നുപോടി മറ്റവളേ… ചേച്ചീനെവിളിയ്ക്കാനോ..?? അതിലുംഭേദം പോയിചാവുന്നതാ… മൂന്നാല്മണിക്കൂറ് ഉറങ്ങിക്കോളുമെന്നും പറഞ്ഞു തന്നിട്ടുപോയചെക്കനെയാ കുത്തിയെണീപ്പിച്ചേക്കുന്നത്… ഇനിയവരോടെന്തു സമാധാനമ്പറയും..?? അവര് വരുന്നേനുംമുമ്പ് പെട്ടെന്നതിനെ നേരെയാക്കിയ്ക്കോ..!!”””
“”…നേരെയാക്കാനോ..?? എന്തു നേരെയാക്കാൻ..??”””_ മീനാക്ഷി കണ്ണുമിഴിച്ചെന്റെ മുഖത്തേയ്ക്കുനോക്കി…
“”…എടി കോപ്പേ… കൊച്ചിന്റെ കരച്ചിലുനിർത്താൻ… ഒന്നാമതേയവര് കയ്യിത്തന്ന സർവ്വസാധനവും ഊമ്പിച്ചിട്ടേ നീ തിരിച്ചുകൊടുത്തിട്ടുള്ളൂ… ആദ്യംവണ്ടി… പിന്നവരുടെ കുണ്ടി… ഇപ്പൊ ദേയീ ചെക്കനും… എല്ലാം നീ മുടിപ്പിച്ചു തേച്ചുകഴുകി… ഇനിയവരു വരുന്നേനുംമുമ്പ് എത്രയുംപെട്ടെന്ന് കരച്ചിലുനിർത്തിയ്ക്കോ… ഇല്ലേലിന്നു നിന്റവസാനമാ… വേറെല്ലാമവരു സഹിയ്ക്കും, ആ കുഞ്ഞിനെന്തേലും പറ്റിയാലുണ്ടല്ലോ… നടക്കുന്നത് വേറെയായ്രിയ്ക്കും… രാവിലെയാപ്പാവ തപ്പിനടന്നത് കണ്ടല്ലോല്ലേ..??”””
ഒന്നുപേടിപ്പിയ്ക്കണം..
പറ്റിയാലൊന്നു പെടുപ്പിയ്ക്കണം, അത്രേയുണ്ടായ്രുന്നുള്ളൂ ഉദ്ദേശം…
“”…അതിന് ഞാനെന്തോ വേണമെന്നാപറയുന്നേ..??”””_ പുള്ളിക്കാരിയൊന്നു പതറി…
“”…എന്തു കാണിച്ചാലുംശെരി… അവരുവരുന്നേനും മുമ്പ് കൊച്ചിനെയുറക്കിയ്ക്കോ..!!”””_ ഞാൻ തീർത്തുപറഞ്ഞശേഷം സോഫയിലേയ്ക്കിരുന്നു…