മിസ്സ് കട്ടിള പടിയിൽ നിന്ന് കാഹളം മുഴക്കി.
ഞാൻ: ഹൂം.. നടുവേദന ഒക്കെ തുടങ്ങി. പ്രായത്തിൻ്റെയാ. കോട്ടഞ്ചുക്കാദി ബെസ്റ്റാ..
“നിൻ്റെ മറ്റവൾക്ക് കൊണ്ട് കൊടുക്കെടാ കോട്ടഞ്ചുക്കാദി..” എൻ്റെ ആക്കൽകേട്ട് കലി കയറിയിട്ട് മിസ്സ് എന്നെ പിടിക്കാനായിട്ട് പുറത്തേക്ക് ഓടി വന്നു. പടികൾ ഓടി ഇറങ്ങിയതും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. കണ്ണൻ ചേട്ടൻ . പക്ഷേ മിസ്സിന് ആകെ ചമ്മലായി പോയി. ഇറങ്ങിയ പോലെ തന്നെ അകത്തേക്ക് ഓടുന്നതും ഞാൻ കണ്ടു.
കണ്ണൻ: എന്താണ്.. ടീച്ചറും കുട്ടിയും ഓടിപിടുത്തം കളിക്കുവാരുന്നോ??
ഞാൻ: ഏയ് അങ്ങനെയൊന്നുമില്ല. മിസ്സ് എന്നത് തല്ലാൻ വന്നപ്പോ ഞാൻ ഇറങ്ങി ഓടിയതാ.
കണ്ണൻ ചേട്ടൻ്റെ മുഖത്ത് ഇപ്പോഴും സംശയമാണ്. സ്വാഭാവികം..!!
കണ്ണൻ: നീ ഇൻഡ് വന്നേ.. നമുക്ക് ഒന്ന് നടന്നേച്ച് വരാം.
ഞാൻ: ഇപ്പോഴോ.. ഇരുട്ട് വീണില്ലേ.
കണ്ണൻ: എന്താ ഇരുട്ട് പേടിയാണോ.
ഞാൻ: ഹേയ് അങ്ങനല്ല.. വാ പോകാം .
കണ്ണൻ ചേട്ടൻ മുൻപേ നടന്നു. ഞാൻ നടക്കാൻ തുടങ്ങിയതും തിരിച്ച് ചെന്ന് മിസ്സിനോട് പറഞ്ഞിട്ട് വന്നു.
നടത്തത്തിൽ കണ്ണൻ ചേട്ടനുമായുള്ള സംസാരം പല വഴി കടന്ന് പോയി. ഇടക്ക് ചേട്ടൻ്റെ എക്സ് ലൗവറിനെ കുറിച്ചും. ഇന്നലെയായിരുന്നു അവരുടെ കുഞ്ഞിൻ്റെ ബർത്ത്ഡേ. ആ പെണ്ണ് അവിടെ വിത്തും ഇട്ട് വിളവെടുപ്പും കഴിഞ്ഞു. ഇവിടെ ഒരാള് നഷ്ട പ്രണയത്തിൽ മൂഞ്ചി കൊണ്ടിരിക്കുന്നു.
ഞാൻ: എന്താ മോനെ ഇങ്ങനെയൊക്കെ നടന്നാൽ മതിയോ.. ഒരു പെണ്ണ് ഒക്കെ വേണ്ടേ??
അതിന് ചേട്ടൻ ഒന്ന് ചുണ്ട് കോട്ടി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
ഞാൻ: ഇനി വല്ല ഷെയ്ക്കിൻ്റെ മോളെയും വളച്ചെടുത്തോ?? പണ്ടേ തട്ടമിട്ടതിനോടാണല്ലോ കമ്പം..!!