കണ്ണൻ: എന്താടാ.. നീ എന്നെ കുറിച്ച് അങ്ങനെയാണോ വിചാരിച്ച് വെച്ചേക്കുന്നത്..?
ഞാൻ: ഇവിടുന്ന് പോകുന്നത് വരെയുള്ള ചേട്ടൻ അതായിരുന്നു.. അവിടെ ചെന്ന് മാറിയ കാര്യം ഞാൻ അറിഞ്ഞില്ല.. ങൂം… Descent ആയി..
കണ്ണൻ: പോടാ.. അത്രയ്ക്കൊന്നുമില്ല. ഞാൻ ചോദിച്ചതാ.. but അവള് സമ്മതിച്ചില്ല..
അത് കേട്ട് ഞാനും ചിരിച്ചു. പിന്നെ എന്തൊക്കെയോ സംസാരിച്ച് തിരിച്ച് നടന്ന് വീട്ടിലെത്തി.. മിസ്സ് അത്യാവശ്യം അടുപ്പത്തോടെ തന്നെ ചേട്ടനുമായി പെരുമാറി. ഭാഗ്യത്തിന് ചേട്ടൻ്റെ തനി കൊണം ഒന്നും അവിടിരുന്ന് കാണിച്ചില്ല. അത് കൊണ്ട് മിസ്സും ഓപ്പണായി .
ഒരുപാട് വൈകിയാണ് ചേട്ടൻ പോയത്. എൻ്റെ മനസ്സിനും വല്ലാത്ത ഒരു സന്തോഷം. എത്രയൊക്കെ ആയാലും നമ്മുടെ വൈബിനൊത്ത ആളോട് സംസാരിക്കുമ്പോ അത് ഒരു പ്രത്യേക സുഖമാണ്.
മിസ്സ് കിച്ചണിൽ എന്തോ പരിപാടിയിലാണ്. ഞാനും കൂടെ കിച്ചണിൽ ചെന്നു. ഫ്രിഡ്ജിൽ വെച്ച ബാക്കി ഒരു പാർസൽ ബിരിയാണി ചൂടാക്കുകയാണ് മിസ്സ്. എല്ലാം കഴിഞ്ഞ് അത് ഒരു കണ്ടെയിനറിൽ ആക്കി നോക്കി നിന്ന എൻ്റെ നേരെ നീട്ടി.
ഞാൻ സംശയത്തോടെ മിസ്സിനേ നോക്കി.
മിസ്സ്: ഫ്രിഡ്ജിൽ ഒരു പാർസെൽ കൂടെ ബിരിയാണി ഉണ്ടായിരുന്നു. ഇത് കൊണ്ട് പോയി അയാൾക്ക് കൊടുക്ക്. അവിടെ മിക്കവാറും ഫുട് ഒന്നും കാണില്ല.
ഞാൻ: ഹാ .. അത് നന്നായി.. നമുക്ക് കഴിക്കാൻ വല്ലോം ഒണ്ടോ..?
മിസ്സ് ഇല്ലെന്ന് കണ്ണടച്ച് തലയാട്ടി കാണിച്ചു.
ഞാൻ: എന്തായാലും ഇത് ചേട്ടന് കൊടുക്കാം. നമ്മൾക്ക് വേറെ എന്തെങ്കിലും സെറ്റ് ആക്കാം..