കണ്ണൻ: ഞാൻ ഒരുമാസം ഇവിടെ കാണും. തിരിച്ച് പോയാൽ ഒരുപ്പാട് താമസിക്കാതെ വരും. അവളേം കൊണ്ട്. ഇനി നേരെ ഒരു രജിസ്റ്റർ മാര്യേജ്. അതാണ് പ്ലാൻ. അപ്പോ അമ്മയോട് എല്ലാം പറഞ്ഞ് സെറ്റ് ആക്കണം. അത്ക്കൂടെയാണ് ഈ വരവിൻ്റെ ഉദ്ദേശം.
ഞാൻ: അപ്പോ എല്ലാം തീരുമാനിച്ച് ഒറപ്പിച്ച മട്ടാണല്ലോ ?? പെണ്ണിൻ്റെ വീട്ടുകാർക്ക് സമ്മതമാണോ..അതോ…??
കണ്ണൻ: ഒരു പ്രശ്നവും ഇല്ല. അവൾക്ക് ആകെ ഒരു പ്രായമായ അമ്മ മാത്രേ ഉള്ളൂ. അവരോട് അവള് എല്ലാം പറഞ്ഞിട്ടുണ്ട്. അവർക്ക് വല്യ എതിർപ്പൊന്നും ഇല്ല. മതം വേറെ ആണെന്നുള്ള ഒരു ചെറിയ പ്രേഷ്‌നമേ ഉള്ളൂ. അത് അവള് പറഞ്ഞ് റെഡി ആക്കിക്കോളും.പിന്നെ എൻ്റെ അമ്മ.. അമ്മയ്ക് ജിനിയെ അറിയാം. ഇടക്ക് വിളിക്കുമ്പോ അവള് സംസാരിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് മാത്രം പറഞ്ഞിട്ടില്ല. പിന്നെ എനിക്കും അമ്മയെ മാത്രം ബോധിപ്പിച്ചാൽ മതി. ഞങ്ങൾ ഒന്ന് വീണപ്പൊ ആരും ഇല്ലാർന്നു. പിന്നെ ആകെപ്പാടെ ഉണ്ടായിരുന്നത് നിൻ്റെ അച്ഛനും അമ്മയുമാ.
ശെരിയാണ്…. കണ്ണൻ ചേട്ടൻ്റെ അച്ഛൻ മരിച്ചപ്പോ അവർക്ക് കൂട്ടിൻ ആരുമില്ലായിരുന്നു. ചേട്ടൻ്റെ അച്ഛനും അമ്മയും സ്നേഹിച്ച് കെട്ടിയതാണ്. അതും വീട്ട് കാരെ എതിർത്തുകൊണ്ട്. പഴയ ഒരു സഖാവിൻ്റെ വിപ്ലവ പ്രണയ കഥയാണ്.
കണ്ണൻ: ഇങ്ങോട്ട് വരുമ്പോ മുഴുവൻ ഞങ്ങൾ ഫുൾ പ്ലാനിംഗ് ആയിരുന്നു.
ഞാൻ: ഓ അപ്പോ രണ്ട് പേരും കൂടെ ഒരുമിച്ചാണ് വന്നത്. അല്ലെ. ?
കണ്ണൻ: അതേ.. എന്താ എന്തെങ്കിലും കുഴപ്പം ഉണ്ടോ..??
ഞാൻ: പോക്ക് വരവ് മാത്രമാണോ ഒരുമിച്ച് അതോ താമസവും ഒരുമിച്ചാണോ????