ഞാൻ വലിയ ഉദ്യോഗം എന്ന കണക്കെ അതൊക്കെ പറഞ്ഞു
‘നിന്റെ വീടും പറമ്പും ഒന്നും കാട് കേറാതെ ഞാൻ നോക്കിക്കോളാം. നീ അതൊന്നും ഓർത്ത് വിഷമിക്കണ്ട.. എന്റെ മോൻ ഇവരുടെ കൂടേ ചെല്ല്…’
ശോഭാമ്മ കൂടെ നിർബന്ധിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആകെ കുടുങ്ങി. പിന്നെ ഒരുപാട് നേരം പിടിച്ചു നിൽക്കാൻ എന്റെ എനിക്ക് കഴിഞ്ഞില്ല. എന്റെ പല പ്രതിരോധങ്ങളും അവർ മൂന്ന് പേരും കൂടി തകർത്തു. എനിക്ക് പോകാതെ വേറെ വഴി ഇല്ലെന്നായി.. അതും ഇപ്പൊ തന്നെ പോകണം.. ഇവിടം വിട്ടൊരു യാത്രക്ക് ഞാൻ ഒട്ടും തയ്യാറല്ലായിരുന്നു. എന്തൊക്കെയോ ഇവിടെ മറന്നു വച്ചിട്ടുള്ളത് പോലെ.. എന്റെ നാട് മുഴുവൻ വച്ചിട്ടുള്ള മീൻ കൂടും വലയുമെല്ലാം ജയൻ ചേട്ടൻ നോക്കിക്കോളുമെന്ന് ശോഭാമ്മ പറഞ്ഞു.. എന്റെ ആടുകളെയും അവർ തന്നെ നോക്കിക്കോളും.. അങ്ങനെ എന്റേതെന്നു കരുതിയ എല്ലാം ഉപേക്ഷിച്ചു എനിക്ക് മഞ്ഞനിക്കടവിനോട് യാത്ര പറയേണ്ടി വന്നു
പോകുന്നതിന് മുമ്പ് ചെറിയ പണികൾ കൂടി എനിക്ക് ബാക്കി ഉണ്ടായിരുന്നു. ഷാപ്പിൽ എന്റെ പൈസ കുറച്ചു കിടപ്പുണ്ട്.. അത് പോയി വാങ്ങണം. ഞാൻ ആദ്യം അവിടേക്ക് ഓടി.. ഓലപ്പുരയിൽ മെടഞ്ഞ ഷാപ്പിന് പിന്നിൽ ഇരുന്നു ശശിച്ചേട്ടൻ ഗ്ലാസും കുപ്പിയും കഴുകുവായിരുന്നു…
‘ശശിച്ചേട്ടാ… എനിക്ക് പൈസ വേണമായിരുന്നു…?
ഞാൻ പറഞ്ഞു
‘എത്രയാടാ….?
എന്നെ നോക്കാതെ ചേട്ടൻ ചോദിച്ചു
‘മുഴുവൻ വേണം…’
ഞാൻ പറഞ്ഞത് കെട്ട് ചേട്ടൻ പെട്ടന്ന് തല വെട്ടിച്ചൊന്ന് നോക്കി
‘അതെന്നാടാ ഇപ്പൊ പെട്ടന്ന്…? നീ സാധാരണ നേരത്തെ പറയാറുള്ളത് അല്ലേ..?