‘എടി വേദു നീ എന്റെ മുറിയിൽ കയറി ഫെയർ ആൻഡ് ലവ്ലി എടുത്തായിരുന്നോ..?
മാങ്ങ കഴിക്കുന്നതിനു ഇടയിൽ ജാനു ചേച്ചി വേദികയോട് ചോദിച്ചു.
‘ഞാൻ ഒന്നും എടുത്തില്ല..’
വേദു മറുപടി കൊടുത്തു
‘കള്ളം പറയല്ലേ.. ആരോ അത് ഫുൾ എടുത്തു. ഇപ്പൊ ഞെക്കി തീർത്തു കവർ മാത്രം മിച്ചം ഉണ്ട്..’
ജാനു ചേച്ചി പറഞ്ഞു
‘ഞാൻ അല്ല.. നിങ്ങളുടെ മീതു ആയിരിക്കും..’
വേദു അവളുടെ ഇരട്ട സഹോദരിയെ ഉദ്ദേശിച്ചു പറഞ്ഞു. മീതുവും ജാനു ചേച്ചിയും നല്ല കൂട്ടാണ്. മീതു ഇവിടെ കൂട്ട് ഉണ്ടെന്ന് പറയാൻ ജാനു ചേച്ചിയെ കാണൂ..
‘അവൾ എന്നോട് ചോദിക്കും എടുക്കുമ്പോ. ഇത് വേറാരൊ ആണ്.. ഇനി നീയാണോ ആമി..?
ആമിനയെ നോക്കി ജാനു ചേച്ചി ചോദിച്ചു
‘പിന്നേ.. എനിക്ക് അതിന്റെ ഒന്നും ആവശ്യമില്ല..’
മാങ്ങയുടെ പീസിൽ കടിച്ചു കൊണ്ട് ആമിന മറുപടി കൊടുത്തു
‘അവൾക്ക് അതിന്റെ ആവശ്യമില്ല, അവൾ അല്ലാതെ തന്നെ സുന്ദരി ആണെന്ന്..’
ഗോപു ചേച്ചി ആമിയെ കളിയാക്കി പറഞ്ഞു
‘പിന്നെ അവളെന്താ സുന്ദരി അല്ലേ..?
സ്നേഹേച്ചി ആമിയുടെ പക്ഷം ചേർന്നു
‘അത്ര ലുക്ക് ഒന്നുമില്ല.. അല്ലേടാ നന്ദു കുട്ടാ…?
ജാനു ചേച്ചി പെട്ടന്ന് എന്നെ നോക്കി ചോദിച്ചു.. ഇതെന്തിനാ എന്നെ നോക്കി ചോദിക്കുന്നെ..?
‘പറ നന്ദു… ഞാൻ ഗ്ലാമർ അല്ലേ…?
ആമി എന്നോട് ചോദിച്ചു. എന്റെ പരുങ്ങൽ കണ്ടപ്പോ എല്ലാവർക്കും ചിരി വന്നു. എന്നെ ഒന്ന് വട്ട് കളിപ്പിക്കാൻ തന്നെ അവർ തീരുമാനിച്ചു..
‘ഞങ്ങളിൽ ആരാ നന്ദു അപ്നെ ഏറ്റവും സുന്ദരി..?
ഒരു കുഴപ്പിക്കുന്ന ചോദ്യം ജാനു ചേച്ചി എന്റെ നേർക്ക് എറിഞ്ഞു..