‘എന്താടാ കയ്യിൽ…?
ഞാൻ വീട്ടിലേക്ക് കയറവേ രമ്യ ചേച്ചി വിളിച്ചു ചോദിച്ചു
‘പുളിയാ..’
ഞാൻ കയ്യിലിരുന്ന പുളി ചേച്ചിക്ക് കൊടുത്തു. ഞാൻ അത് ഉടച്ചു വായിൽ ഇട്ടു ചീമ്പി
‘അയ്യോ.. ഭയങ്കര പുളി…’
ചേച്ചി പുളി പിടിച്ചു കണ്ണടച്ചു കൊണ്ട് പറഞ്ഞു
‘പുളിക്ക് പിന്നെ എരിവ് വരുമോ…?
ഞാൻ രമ്യ ചേച്ചിയെ കളിയാക്കി.
ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കാണുമ്പോൾ എല്ലാം എന്തേലും പറഞ്ഞു പരസ്പരം കളിയാക്കുമായിരുന്നു. രമ്യ ചേച്ചി എന്തെങ്കിലും പണി ചെയ്യുമ്പോൾ കുഞ്ഞു കരഞ്ഞാൽ ഞാൻ ആണ് അവനെ എടുത്തോണ്ട് നടക്കുന്നെ. അത് കൊണ്ട് കുറെ സമയം ഞാൻ അവരുടെ വീട്ടിൽ ആയിരിക്കും… ചേച്ചി ആയി ഞാൻ നല്ല കൂട്ടായി. പക്ഷെ ചേച്ചി ഒക്കെ അധികം താമസിക്കാതെ ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് മാറുവാണ്. ചേച്ചിയുടെ ഭർത്താവ് രാജേഷ് അവിടെ ആണ് ജോലി ചെയ്യന്നത്. നല്ല കമ്പനി ഉള്ളത് കൊണ്ട് ചേച്ചി പോകുന്നത് എനിക്ക് വലിയ വിഷമം ഉണ്ടാക്കി…
‘അവിടെ പോയാൽ ചേച്ചി പിന്നെ ഇങ്ങോട്ട് വരില്ലേ…?
ഞാൻ രമ്യ ചേച്ചിയോട് ചോദിച്ചു
‘അവിടെ താമസിക്കുമ്പോ എന്തിനാടാ ഞാൻ ഇങ്ങോട്ട് വരുന്നത്…?
ചേച്ചി എന്നോട് തിരിച്ചു ചോദിച്ചു.
‘അപ്പോൾ ചേച്ചിയെ ഇനി കാണാൻ പറ്റില്ലേ..?
ഞാൻ നിഷ്കളങ്കമായി ചോദിച്ചു
‘നിനക്ക് എന്താ എന്നെ കാണാതെ ഇരുന്നാൽ വിഷമം വരുമോ..?
ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു
‘കുറച്ചു വിഷമം വരും..’
ഞാൻ ആത്മാർത്ഥമായി തന്നെ പറഞ്ഞു.
‘നിനക്ക് വിഷമം ആണേൽ ഞാൻ പോകുന്നില്ല..’