എൽ ഡൊറാഡോ [സാത്യകി]

Posted by

 

കതക് തുറന്ന് വന്നപ്പോൾ ഭിത്തിയിൽ ഒരു പോസ്റ്റർ ഒട്ടിച്ചു വച്ചിരിക്കുന്നത് ഞാൻ കണ്ടു. സുമുഖൻ ആയ ഒരു ചെറുപ്പക്കാരൻ ബാറ്റും പിടിച്ചു ചിരിച്ചു നിൽക്കുന്ന പടം.. ഭിത്തിയിൽ ഒട്ടിച്ചു വച്ച വന്മതിലിനെ ഞാൻ കൗതുകത്തോടെ നോക്കി.. ഇതാരാ രാഹുൽ ദ്രാവിഡിന്റെ ചിത്രം ഭിത്തിയിൽ ഒട്ടിച്ചത്. അത്രക്ക് ക്രിക്കറ്റ് ഭ്രാന്ത്‌ ഉള്ള ആരാണ് ഇവിടെ ഉള്ളത്..?

 

അകത്തു കയറിയപ്പോൾ ആണ് അത് ശില്പ ചേച്ചിയുടെ അനിയത്തി ശിവദ ചേച്ചിയുടെ റൂം ആണെന്ന് മനസിലായത്. പത്രത്തിൽ നിന്ന് വെട്ടിയ ദ്രാവിഡിന്റെ മൂന്നാല് പടം കൂടി ഭിത്തിയിൽ ഒട്ടിച്ചിട്ട് ഉണ്ടായിരുന്നു. ഓഹോ അപ്പോൾ ശിവദ ചേച്ചി ക്രിക്കറ്റ് കമ്പം ഉള്ള കൂട്ടത്തിൽ ആണ്. അത് കൊള്ളാമല്ലോ.. ഞാൻ മനസ്സിൽ പറഞ്ഞു. റൂമിൽ ഒരു ക്രിക്കറ്റ്‌ ബാറ്റും ഇരിപ്പുണ്ട്. ശിവ ചേച്ചി ക്രിക്കറ്റ് ഒക്കെ കളിക്കുമോ..?

ബാറ്റ് എടുത്തു ഗ്രൗണ്ടിൽ കൊണ്ട് പോയി ഷൈൻ ചെയ്താലോ എന്നൊക്കെ ഞാൻ ആലോചിച്ചു. ഷൈൻ ചെയ്യാൻ അവിടെ വേറൊരു കാര്യം കൂടി ഉണ്ടായിരുന്നു. ഒരു സൈക്കിൾ. അതും ശിവ ചേച്ചിയുടെ ആണ്. ഞാൻ അതിനടുത്തു ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ടപ്പോ തന്നെ ശില്പ ചേച്ചിക്ക് കാര്യം മനസിലായി

 

‘ടാ അതിൽ കയറി മുടിപ്പിക്കല്ലേ.. അവൾ തിരിച്ചു വരുമ്പോൾ ഈ വീട് എടുത്തു തിരിച്ചു വയ്ക്കും..’

ചേച്ചി എന്നോട് പറഞ്ഞു

അത് കൊണ്ട് സൈക്കിളിൽ കറങ്ങാനുള്ള മോഹം ഞാൻ ഉപേക്ഷിച്ചു. ശിവ ചേച്ചി സൈക്കിൾ ആർക്കും ഓടിക്കാൻ കൊടുക്കാറില്ലത്രേ. സൈക്കിൾ മോഹം ഉപേക്ഷിച്ചു ഞാൻ തിരിച്ചു വീട്ടിലേക്ക് പോന്നു. പോണ വഴി അവരുടെ വീടിന് പിന്നിൽ നിൽക്കുന്ന പുളിയിൽ നിന്ന് താഴെ വീണ കുറച്ചു പുളിയും പെറുക്കി..

Leave a Reply

Your email address will not be published. Required fields are marked *