എൽ ഡൊറാഡോ [സാത്യകി]

Posted by

 

പക്ഷെ അവിടെയും വിധി എനിക്ക് എതിരായിരുന്നു. ആരെയും പരിചയം ഇല്ലാത്തത് കൊണ്ട് വെറുതെ കളി കാണാമെന്നു അല്ലാതെ ടീമിൽ ഒന്നും ഇറങ്ങാൻ എനിക്ക് പറ്റിയില്ല. ഉയരം ഇല്ലാത്തത് കൊണ്ട് ഇവിടെയും ഞാൻ ഏതോ പീക്കിരി പയ്യൻ ആണെന്ന് ഇവരും ധരിച്ചു.. രണ്ട് ദിവസം കളി കണ്ടോണ്ട് ഇരിക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ. അതിനിടയിൽ ഇവിടെ എനിക്കൊരു കൂട്ടുകാരനെ കിട്ടി. സച്ചു… അവന്റെ ചേച്ചിയും ജസ്‌നിത്തയും കൂട്ടുകാരികൾ ആണ്. അവനും എന്നെ പോലെ കളിക്കാൻ വല്ലപ്പോളും ഒരു ചാൻസ് നോക്കി ഇരിപ്പാണ്.. രണ്ട് ദിവസം അങ്ങനെ കളി കാണാൻ വന്നപ്പോൾ ആ ചേട്ടന്മാർ എന്നെ ശ്രദ്ധിച്ചു..

 

‘നീ എവിടുള്ളതാ…?

ഒരു ചേട്ടൻ എന്നോട് ചോദിച്ചു

 

‘ഞാൻ ഇവിടെ.. പിച്ചിക്കാവിൽ…’

ഞാൻ പറഞ്ഞു

 

‘പിച്ചിക്കാവിലോ…? അവിടെ എവിടെ…?

 

‘സുലോചനമ്മയുടെ വീട്ടിൽ…’

ഞാൻ പറഞ്ഞു.

 

‘ടാ കണ്ണാ ദേ ശിവയുടെ ഒക്കെ അയൽപക്കം ആണ് പയ്യൻ…’

ആ ചേട്ടൻ വേറൊരു ചേട്ടനോട് വിളിച്ചു. കണ്ണൻ എന്ന് വിളിക്കുന്ന കൃഷ്ണദേവ് ചേട്ടൻ എന്റെ അടുത്തേക്ക് വന്നു

 

‘ശിവയുടെ വീടിന് അടുത്തോ..? അവിടെ എത് വീട്ടിലാ…?

കണ്ണൻ ചേട്ടൻ എന്നോട് ചോദിച്ചു

 

‘എടാ സ്നേഹയുടെ വീട്ടിൽ വന്നതാ..’

എന്റെ വർത്താനം കെട്ട് നിന്ന വേറൊരു ചേട്ടനാണ് അതിന് മറുപടി പറഞ്ഞത്.

 

‘ശിവ വന്നോ…?

കണ്ണൻ ചേട്ടൻ എന്നോട് ചോദിച്ചു

 

‘ഇല്ല..’

ഞാൻ മറുപടി പറഞ്ഞു..

 

ആ സംഭാഷണം കഴിഞ്ഞു ഇന്റർവ്യൂ ജയിച്ചത് പോലെ എനിക്ക് ടീമിൽ ഇടം കിട്ടി. സച്ചുവിന് പോലും കിട്ടാത്ത സ്‌ഥാനം ഒറ്റയടിക്ക് എനിക്ക് കിട്ടി. അതിന്റെ കാരണം എനിക്ക് ഏകദേശം മനസിലായിരുന്നു. പിച്ചിക്കാവ് എന്ന് കേട്ടപ്പോൾ തന്നേ ഇവർ എടുത്തടി ചോദിച്ചത് ശിവച്ചേച്ചിയുടെ പേരാണ്. ചേച്ചിയുടെ അടുത്ത് നിന്നായത് കൊണ്ടാണ് എനിക്ക് കളിക്കാൻ ചാൻസും കിട്ടിയത്. കണ്ണൻ ചേട്ടന് ശിവ ചേച്ചിയെ ഒരു നോട്ടം ഉണ്ടെന്ന് തോന്നുന്നു.. പുള്ളിക്ക് മാത്രം അല്ലായിരുന്നു ഒട്ടുമിക്ക എണ്ണത്തിനും ശിവയോട് ഒരു താല്പര്യം ഉണ്ടായിരുന്നു.. ഇടയ്ക്ക് പലരും എന്നോട് ശിവ ചേച്ചിയെ പറ്റി ഒക്കെ ചോദിച്ചു വരാറുണ്ട്.. എന്നെ കമ്പിനി ആക്കി ചേച്ചിയോട് കമ്പിനി ആകാനുള്ള വരവാണ്.. അതിന് ഞാൻ ആ ചേച്ചിയെ കണ്ടിട്ട് വേണ്ടേ ..? അത് ഞാൻ അവരോട് ഒന്നും പറഞ്ഞില്ല. വെറുതെ എന്തിനാ ടീമിൽ നിന്നും പുറത്ത് പോകുന്നത്.. ഞാൻ അവധിക്ക് സ്നേഹേച്ചിയുടെ വീട്ടിൽ നിൽക്കാൻ വന്ന പയ്യൻ ആണെന്നാണ് പലരും കരുതിയത്.. അങ്ങനെ കരുതിയത് കൊണ്ട് കൂടുതൽ ചോദ്യങ്ങൾ എന്നെ ബുദ്ധിമുട്ടിച്ചില്ല..

Leave a Reply

Your email address will not be published. Required fields are marked *