രഞ്ജിത്ത് ചേട്ടൻ കഴിഞ്ഞാൽ ഇവിടെ മൂത്തത് ശില്പ ചേച്ചിയാണ്.. ചേച്ചിക്ക് 23 വയസ്സ് ഉണ്ട്.. കല്യാണ ആലോചനകൾ വരുന്നുണ്ട്. ചേച്ചിയെക്കാൾ ഒരു വയസ്സ് ഇളപ്പമാണ് ശിവദ ചേച്ചി. ശിവദ ചേച്ചിയും ജസ്‌നിത്തായും ഒരേ പ്രായം ആണ്.. അവരെക്കാൾ രണ്ട് വയസ്സ് ഇളയവരാണ് എന്റെ ചേച്ചിയും ഗോപുവും.. ആമിനയ്ക്കും ഇരട്ട പിള്ളേർക്കും എന്റെ അതേ പ്രായം ആണ്.. 18 വയസ്സ്.. പക്ഷെ ഞാൻ രണ്ട് ക്ലാസ്സ് പിന്നിൽ ആയത് കൊണ്ട് എല്ലാവരും ഏറ്റവും ഇളയവൻ ആയി എന്നെ ആണ് കണ്ടത്.. എനിക്ക് താഴെ ഉള്ള ഗോകുൽ ആയാലും ആയിഷ മോളു ആയാലും തീരെ ചെറുതാണ്.. അത് കൊണ്ട് മൂത്തവരിലെ ഇളയവൻ ഞാനായി..
അങ്ങനെ ഇവിടെ മൊത്തം ചേച്ചിമാർ ആയത് കൊണ്ട് ഞാൻ ആകെ ഒറ്റപ്പെട്ടു. ഒരു ആൺ കൂട്ടിനായി ഞാൻ കൊതിച്ചു. ഞാൻ വഴി വരെ പോകുമ്പോൾ എല്ലാം ഗ്രൗണ്ടിൽ ആളുകൾ ക്രിക്കറ്റ് കളിക്കുന്നത് കാണാറുണ്ട്. ഒരു ദിവസം മടുപ്പടിച്ചു ഇരുന്നപ്പോൾ ഞാൻ അമ്മയോട് അവരുടെ കൂടെ കളിക്കാൻ പോകാൻ അനുവാദം ചോദിച്ചു. പക്ഷെ അമ്മ അതിന് അനുവാദം തന്നില്ല.. ഇവരൊക്കെ ഇപ്പോളും എന്നെ കൊച്ചു കുട്ടിയെ പോലെ ആണ് കാണുന്നത്.. അതെനിക്ക് ഉള്ളിൽ വലിയ അമർഷം ഉണ്ടാക്കി. അമ്മ മാത്രം അല്ല എല്ലാവരും എന്നെ ഇവിടെ ഒരു ചെറിയ പയ്യൻ ആയാണ് കാണുന്നത്. അതിന് പ്രധാന കാരണം എന്റെ ഉയരം കുറഞ്ഞ ശരീരപ്രകൃതി ആണ്. പിന്നെ എന്റെ മുഖം ആണേലും മീശ ഒന്നും മുളയ്ക്കാതെ ഒരു ഓമനത്തം തുളുമ്പുന്ന പോലെയാണ്.. എന്റെ മുഖം വാടിയത് കൊണ്ടോ സ്നേഹേച്ചി എനിക്ക് വേണ്ടി സംസാരിച്ചത് കൊണ്ടോ അമ്മ ഒടുവിൽ എന്നോട് കളിക്കാൻ പോകാൻ അനുവാദം തന്നു..