എൽ ഡൊറാഡോ [സാത്യകി]

Posted by

 

‘നീ പിടിച്ചതല്ലേ എന്തായാലും.. കളയണ്ട..’

അമ്മ എന്റെ കയ്യിൽ നിന്നും അത് വാങ്ങി അപ്പുറത്തെ റംല ഇത്തയുടെ അവിടെ കൊണ്ട് കൊടുത്തു.. അവർക്ക് പ്രശ്നം ഇല്ലല്ലോ മീൻ വയ്ക്കാൻ. വൈകിട്ട് എനിക്കും സ്നേഹേച്ചിക്കും മീൻ വറുത്തത് അവിടെ നിന്നും കൊണ്ട് വന്നു തന്നു. അമ്മ പക്ഷെ മീൻ കൂട്ടിയില്ല. ഇതൊരു സ്‌ഥിരം പണി ആക്കണ്ട എന്ന് എനിക്ക് മനസിലായി. ഇവിടെ ആയി പൊരുത്തപ്പെടാം…

 

അന്ന് വൈകിട്ട് ടിവി കാണാൻ സ്നേഹേച്ചി എന്നെ പിന്നെയും വിളിച്ചു. ഇത്തവണ ഞാൻ കൂടേ പോയി. ഞങ്ങളുടെ അവിടെ കേബിൾ ഉള്ള ഏക വീട് പാലയ്ക്കലെ വീട് ആയിരുന്നു.. രമ്യ ചേച്ചിയുടെ വീട്ടിലെ ടിവി ദൂരദർശൻ മാത്രമേ കിട്ടൂ. റംല ഇത്തയുടെ വീട്ടിലും കേബിൾ ഇല്ല. ആമിനയുടെ പഠിത്തം കാരണം കട്ട് ചെയ്തത് ആണ്. അവിടെ പക്ഷെ സി ഡി പ്ലയെർ ഉണ്ട്..

 

വൈകിട്ട് അത് കൊണ്ട് മിക്കവരും പാലയ്ക്കൽ ആണ് ടിവി കാണാൻ വരുന്നത്. റംല ഇത്ത വല്ലപ്പോളുമേ അങ്ങനെ ടിവി കാണാൻ വരവുള്ളു. അതേ പോലെ ജസ്‌ന ഇത്തയും. ഗോപു ചേച്ചി അമ്മയോട് കാൽ പിടിച്ചിട്ട് ഒക്കെയാണ് വരുന്നത്. മൊത്തത്തിൽ പിണക്കം ഉള്ളത് കൊണ്ട് സന്ധ്യ പേരമ്മ ടിവി കാണാൻ വരവേ ഇല്ല… എന്റെ അമ്മയും വല്ലപ്പോളും ആണ് ടിവി കാണാൻ വരാറുള്ളൂ..

 

ടിവി കാണാൻ എത്തിയാൽ ഏറ്റവും മുന്നിൽ ഇരിക്കാൻ ആണ് മത്സരം. ഗോപു ചേച്ചിയും ആമിനയും വേദുവും മീതുവുമെല്ലാം മുന്നിൽ ടിവി യുടെ തൊട്ട് അടുത്താണ് ഇരിക്കുന്നത്. അവിടുത്തെ അനില അമ്മായി അടുക്കളയിൽ നിന്ന് ഇടയ്ക്ക് വന്നു ടിവി യിലേക്ക് നോക്കും. അടുക്കള പണി ഒക്കെ കഴിഞ്ഞാൽ അവിടെ എവിടെ എങ്കിലും ഒതുങ്ങി ഇരിക്കും.. അനില അമ്മായിയുടെ മോൾ ശില്പ ചേച്ചി ഹോളിൽ ചെരിച്ചു ഇട്ട ഒരു കട്ടിലിൽ കിടന്നാണ് ടിവി കാഴ്ച്ച.. ചിലപ്പോ മീതുവും അവിടെ കേറി ഒപ്പം കിടക്കും.

Leave a Reply

Your email address will not be published. Required fields are marked *