‘കുറച്ചു ആയി മീൻ വറത്തിട്ട്…’
അവർ പറഞ്ഞു. നല്ല സാമർഥ്യക്കാരി ആണ് ഇവർ.. ഞാൻ മനസ്സിൽ കുറിച്ചു
‘ അവൻ പിടിച്ചത് മുഴുവൻ എടുത്തോ…?
അപ്പോളാണ് അവരുടെ മകൾ മുറ്റത്തേക്ക് വന്നത്. അവളെ ഞാൻ അപ്പോളാണ് കാണുന്നത്. ഇരുനിറമുള്ള മെലിഞ്ഞ ഒരു സുന്ദരി.. ഗോപിക… ഗോപു എന്ന് വിളിക്കും. പാവാടയും ബ്ലൗസും ആണ് വേഷം..
‘ഞാൻ കുറച്ചേ എടുത്തുള്ളൂ..’
സന്ധ്യ പേരമ്മ അവളോട് പറഞ്ഞു
‘അമ്മക്ക് ഒരു പണിയും ഇല്ലേ..? കാശ് വാങ്ങിച്ചോണം കേട്ടോടാ…’
അമ്മയോട് നീരസത്തോടെ ഗോപിക എന്നെ നോക്കി പറഞ്ഞു.
കാശ് വാങ്ങണോ വേണ്ടയോ എന്നത് എന്റെ ഉള്ളിൽ ഒരു സമസ്യ ആയി കിടക്കുകയായിരുന്നു. നാട്ടിൽ മീൻ കൊടുത്താൽ എല്ലായിടത്തും നിന്നും ഞാൻ കാശ് വാങ്ങാറുണ്ട്. ഇവിടിപ്പോ എല്ലാവരും ബന്ധുക്കൾ ഒക്കെ ആണ്. പോരാത്തതിനു ഞാൻ ഇവിടെ മീൻകാരൻ അല്ല. അത് കൊണ്ട് തല്ക്കാലം അത് വേണ്ട എന്ന് എനിക്ക് തോന്നി
‘അയ്യോ കാശ് ഒന്നും വേണ്ട.. ഇത് കുറച്ചു അധികം ഉണ്ടായിരുന്നു..’
ഞാൻ ഗോപുവിനോട് പറഞ്ഞു
‘ഞാനാ ഇതെല്ലാം പിടിച്ചേ…’
ഗോകുൽ എന്റെ പിന്നിൽ നിന്ന് അവന്റെ ചേച്ചിയോട് പറഞ്ഞു
‘പോടാ നുണച്ചാ..’
ഗോപു അവനെ കളിയാക്കി..
അവർക്ക് മീൻ കൊടുത്തു കഴിഞ്ഞു വീട്ടിലേക്ക് ചെന്നപ്പോ ആണ് മറ്റൊരു പ്രശ്നം. ഇവിടെ അങ്ങനെ മീൻ വക്കാറില്ല.. കാവ് ഉള്ളത് കൊണ്ട് ആണത്രേ. കാവിന് അടുത്ത് കിടക്കുന്ന സന്ധ്യ പേരമ്മ മീൻ വയ്ക്കുന്നുണ്ടല്ലോ എന്ന് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല.. ഞാൻ മീൻ കവർ എടുത്തു തിരിച്ചു നടക്കാൻ തുടങ്ങി.. ജീവൻ ഉള്ളതിനെ ഒക്കെ തിരിച്ചു എറിഞ്ഞേക്കാം. അല്ലാത്തതിനെ സന്ധ്യ പേരമ്മക്ക് തന്നേ കൊടുക്കാം.. അപ്പോളേക്കും അമ്മ എന്നെ പിന്നിൽ നിന്നും വിളിച്ചു