വീട്ടിൽ ഇരുന്നു ബോർ അടിച്ചപ്പോൾ ഞാൻ പിന്നെയും വെളിയിലേക്ക് ഇറങ്ങി.. വീടുകളിലേക്ക് ഒന്നും കയറാതെ അവിടത്തെ പറമ്പുകളിൽ ഞാൻ ചുറ്റി നടന്നു.. അങ്ങനെ അവിടുത്തെ ഏകദേശ ഭൂപ്രകൃതി ഒക്കെ ഞാൻ മനസിലാക്കി.. ഇടതൂർന്നു നിൽക്കുന്ന മരങ്ങളും ചെടികളും ഒക്കെ കാരണം ഇവിടെ ഒരു കാടിന്റെ പ്രതീതി സൃഷ്ടിച്ചു.. ശരിക്കും കാവ് ആണ്.. സന്ധ്യ പേരമ്മയുടെ വീടിനും അപ്പുറം മുത്തപ്പന്റെ കാവാണ്. അവിടെ എന്നും വിളക്ക് വച്ചു ആരാധന ഒന്നുമില്ല.. എല്ലാവരും വീട്ടിൽ നിന്ന് വിളക്ക് അങ്ങോട്ട് കാണിക്കുകയെ ഉള്ളു. കാവ് ആയത് കൊണ്ടാണ് ഇത്രയും നിബിഢമായ ഒരു വനം ഇവിടെ ഉണ്ടായത് എന്നുമെനിക്ക് തോന്നി.. അങ്ങനെ എങ്കിൽ നല്ല വിഷമുള്ള പാമ്പുകളും കാണാൻ സാധ്യത ഉണ്ട്. ചപ്പുകളിൽ ചവിട്ടി നടക്കുമ്പോ ഞാൻ ഒരല്പം ശ്രദ്ധിച്ചു..
ആ നടത്തം നിന്നത് ഒരു പടുകൂറ്റൻ മൂവാണ്ടൻ മാവിന്റെ മുന്നിലാണ്. ചുറ്റിപ്പിടിച്ചു കയറാൻ കഴിയാത്ത പോലെ വണ്ണമുണ്ട് മാവിന്. ആരുടെ മാവാണെന്നോ പറമ്പ് ആണെന്നോ എനിക്ക് മനസിലായില്ല. ആരുടെയും അല്ലെന്നും തോന്നി. വീടുകളിൽ നിന്നും കുറച്ചു മാറിയാണ് ഇത് നിൽക്കുന്നത്.. ഞാൻ മാവിന് അടുത്തേക്ക് കാൽ വെച്ചപ്പോൾ പിന്നിൽ നിന്ന് ആരോ നടന്നു വരുന്ന സൗണ്ട് കേട്ടു..
‘ അങ്ങോട്ട് പോവല്ലേ… കാവാണ്…’
ഒരു പെൺകുട്ടി.. അവളെന്നോട് മുന്നോട്ടു അധികം പോകരുത് എന്ന് വിലക്കി..
‘ഇല്ല.. ഞാനീ മാങ്ങാ നോക്കാൻ വന്നതാ.. ഇതാരുടെ പറമ്പാ….?
ഞാൻ അവളോട് ചോദിച്ചു
‘ഇതൊക്കെ കാവിന്റെ ആണ്..’
അവൾ മറുപടി തന്നു. എന്റെ അത്ര പൊക്കമുണ്ട് അവൾക്ക്. നല്ല ഗോതമ്പിന്റെ നിറം.. ഒരല്പം വണ്ണം ഉണ്ടെങ്കിലും തടിച്ചി എന്നൊന്നും പറയാൻ കഴിയില്ല.. ഇതേതാണ് ഈ സുന്ദരി…? എന്റെ സംശയം മനസിലാക്കി ആവണം അവൾ സ്വയം പരിചയപ്പെടുത്തി..