രണ്ടാമത്തെ ആൾ ആമിന.. ആമി എന്ന് വിളിക്കും. ജസ്‌ന ഇത്തയുടെ അത്രയും കടുത്ത വെളുപ്പ് ഇല്ലെങ്കിലും നല്ലത് പോലെ വെളുത്തതാണ് ആമിയും. റംല ഇത്തക്ക് അതിന് മാത്രം വെളുപ്പ് ഒന്നുമില്ല. ഇരുനിറം ആണ്.. ചിലപ്പോൾ സലീം ഇക്കയുടെ നിറം ആയിരിക്കും ഇവർക്ക് കിട്ടിയിട്ട് ഉണ്ടാവുക… ചിലപ്പോൾ രണ്ട് പേർക്കും നിറം ഉണ്ടെങ്കിലും ആ നിറം നമുക്ക് കിട്ടണം എന്നുമില്ല. ഉദാഹരണം ഈ ഞാൻ. അച്ഛനും അമ്മയും അത്യാവശ്യം നിറം ഒക്കെ ഉണ്ടായിട്ടും എനിക്ക് ആ നിറം കിട്ടിയിട്ടില്ല. ചെറിയ കറുപ്പാണ് എനിക്ക്.. ദേഹത്ത് വെയിൽ കൊള്ളാത്ത ഭാഗങ്ങളിൽ നല്ല വെളുപ്പ് ഉണ്ടെന്ന് മാത്രം. അവിടെ നിറം കിട്ടിയിട്ട് എന്തിനാ..?
സ്നേഹ ചേച്ചിക്ക് ആണേൽ നല്ല നിറമാണ്. സുലോചന അമ്മയെക്കാളും അച്ഛനെക്കാളും നല്ല നിറം. ചിലപ്പോൾ അങ്ങനെ ഒക്കെ സംഭവിക്കും.. അപ്പോളാണ് ഞാൻ ഓർത്തത് എന്റെ അച്ഛൻ അല്ലല്ലോ സ്നേഹ ചേച്ചിയുടെ അച്ഛൻ. ചേച്ചിയുടെ അച്ഛനെ ഞാൻ കണ്ടിട്ടുമില്ല…
നിറം മാത്രം അല്ല ജസ്‌ന ഇത്തയുടെ പൊക്കവും ആമിക്ക് ഇല്ല. എന്റെ ഒക്കെ അത്രേം പോക്കമേ അവൾക്ക് ഉള്ളു. എന്നേക്കാൾ ഒരു ക്ലാസ്സ് മുന്നിൽ ആയത് കൊണ്ട് ചേച്ചിയെ പോലെ ഒക്കെ ആണ് അവളും എന്നോട് പെരുമാറിയത്. സത്യത്തിൽ ഞങ്ങൾ ഒരേ പ്രായം ആണ്.. അവളെ lkg, ukg ഒക്കെ ചേർത്ത് ഒന്നാം ക്ലാസ്സിൽ താമസിച്ചാണ് ചേർത്തത്.. ഞാൻ ആണേൽ രണ്ട് വർഷം വെറുതെ കളഞ്ഞു. അതാണ് മൊത്തത്തിൽ ഒരു കുഴഞ്ഞു മറി..
അവർ പോയി കഴിഞ്ഞു ഞാൻ ജനലടച്ചു കട്ടിലിൽ കയറി വെറുതെ കിടന്നു. ഇടയ്ക്ക് സ്നേഹ ചേച്ചി വന്നു എന്നോട് കുറച്ചു നേരം സംസാരിച്ചു. അവളെന്നെ സ്വന്തം അനിയനെ പോലെ ആണ് കാണുന്നത് എന്ന് എനിക്ക് തോന്നി. പെട്ടന്നൊരു നിമിഷം ഒരാളെ സ്വന്തം അനിയൻ ആയും സ്വന്തം മകൻ ആയുമൊക്കെ കാണാൻ ആൾക്കാർക്ക് കഴിയുമോ..? എനിക്ക് അത് അല്പം ബുദ്ധിമുട്ട് ആയിരുന്നു…