‘ഐഷ…’
അവൾ നാണത്തോടെ പറഞ്ഞു..
റംല ഇത്തയുടെ ഏറ്റവും ഇളയ മോളാണ്. അഞ്ചോ ആറോ വയസേ ഉള്ളു.. സുറുമ എഴുതിയ ഒരു കൊച്ചു സുന്ദരി..
‘ഇങ്ങനെ കേറി നിന്നാൽ വീഴില്ലേ….?
ഞാൻ ആയിഷയോട് ചോദിച്ചു
‘ഇല്ല….’
അവൾ കണ്ണടച്ചു നാണം കുണുങ്ങി പറഞ്ഞു.
നല്ല രസം ആണ് ഈ പൊടിയോട് സംസാരിക്കാൻ. എന്റെ ഇവിടുത്തെ ഏറ്റവും സുന്ദരമായ സൗഹൃദം ഇങ്ങനെ ജനലിന് അപ്പുറം ഇപ്പുറം നിന്ന് കൊണ്ടാണ് ആരംഭിച്ചത്.. ഞങ്ങൾ സംസാരിക്കുന്നതിന് ഇടയിൽ ജനലിന് അടുത്തേക്ക് റംല ഇത്ത വന്നു. കൂടേ ആയിഷയുടെ മൂത്ത രണ്ട് ചേച്ചിമാരും..
‘ഇന്നാ…’
ജനലിലൂടെ ഒരു പൊതി മിട്ടായി എനിക്ക് നേരെ ഇത്ത നീട്ടി. ഞാൻ കഴിച്ചു വേണ്ട എന്ന് പറഞ്ഞെങ്കിലും അവർ അത് കേട്ടില്ല. ഞാൻ ആ പൊതി വാങ്ങി.. അതിൽ രണ്ടെണ്ണം ആയിഷ മോൾക്ക് ആദ്യം കൊടുത്തു.. റംല ഇത്ത സ്നേഹം ആണേൽ ഇങ്ങനെ ആണ് കഴിപ്പിച്ചു കൊല്ലും. അവരെ കണ്ടാലും നല്ലത് പോലെ കഴിക്കുന്ന സ്ത്രീ ആണെന്ന് മനസിലാകും.. നല്ല വണ്ണമുണ്ട്.. പക്ഷെ മക്കൾക്ക് ഒന്നും അത്രേം വണ്ണമില്ല..
അപ്പോൾ അത്ര കൂട്ടായില്ല എങ്കിലും ആയിഷയുടെ ബാക്കി രണ്ട് ചേച്ചിമാരെയും ഞാൻ അവിടെ ഇരുന്നു തന്നെ പരിചയപ്പെട്ടു. മൂത്ത ആൾ ജസ്‌നക്ക് ആയിഷയേക്കാൾ പത്തു പതിനഞ്ച് വയസ്സ് എങ്കിലും വ്യത്യാസം കാണും.. ജസ്‌ന ഇത്ത വളരെ സുന്ദരി ആയിരുന്നു. ഉമ്മയെ പോലെ വണ്ണം ഒന്നുമില്ല. നല്ല പാകത്തിന് ഉള്ള വണ്ണം മാത്രം. പക്ഷെ മുടിഞ്ഞ വെളുപ്പാണ്. മുടിഞ്ഞ വെളുപ്പെന്നു വച്ചാൽ മുടിഞ്ഞ വെളുപ്പ്.. ഇത്രേം വെളുത്ത പെങ്കൊച്ചിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല..