‘നീന്താൻ ഒക്കെ അറിയുമോ…?
അവർ എന്നോട് ചോദിച്ചു
‘ഓ അറിയാം…’
ഞാൻ പറഞ്ഞു
‘എന്നെ അറിയോ…?
അവർ ചോദിച്ചു
ഞാൻ എങ്ങനെ അറിയാനാണ്. ഞാൻ ഇവിടെ വന്നിട്ട് ഒരു ദിവസം അല്ലേ ആയുള്ളൂ. എന്തോ വലിയ ബന്ധം ഒക്കെ ഉള്ളവരോട് ചോദിക്കുന്ന പോലെ ആണ് എന്നോട് ചോദിച്ചത്.. ഞാൻ അതിന് ഉത്തരം പറയാതെ ഒരു മണ്ടൻ ചിരി ചിരിച്ചു നിന്നപ്പോൾ അവർ തന്നെ സ്വയം പരിചയപ്പെടുത്തി.. അതാണ് മായച്ചിറ്റ.. പിച്ചിക്കാവിലെ താമസക്കാർ മിക്കവരും അങ്ങോട്ടും ഇങ്ങോട്ടും ബന്ധത്തിൽ ഒക്കെ ഉള്ളതാണ്.. അത് കൊണ്ട് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ചിറ്റയും അമ്മായിയും ഒക്കെയാണ്.. ഇനി മുതൽ എനിക്കും ഇവരൊക്കെ അങ്ങനെ ഒക്കെ തന്നെ.. സ്വന്തം ചിറ്റയും അമ്മായിയും ഒന്നും തിരിഞ്ഞ് നോക്കിയിട്ടില്ലാത്ത എനിക്ക് ഇവരെ ഒക്കെ അങ്ങനെ വിളിക്കാനുള്ള വിധി ഉണ്ടായി
എനിക്ക് ഇവിടെ അത്ര പരിചയം ആയിട്ടില്ല എന്ന് അറിയുന്ന കൊണ്ട് തന്നെ മായച്ചിറ്റ തന്നെ എനിക്ക് ഇവിടുത്തെ ആളുകളെ എല്ലാം അവിടെ അലക്കുന്നതിന് ഇടയിൽ പറഞ്ഞു തന്നു…
ഒരു മൂലയ്ക്ക് നിന്ന് പറഞ്ഞു വന്നാൽ ഏറ്റവും അങ്ങേ അറ്റത്തെ ചെറിയ വീട് സുരേഷ് ചേട്ടന്റെ ആണ്. ചേട്ടൻ വാർക്ക പണിക്ക് ഒക്കെ പോകുന്നു.. ആളുടെ ഭാര്യയുടെ പേര് സന്ധ്യ.. അവർക്ക് രണ്ട് മക്കളാണ്. മൂത്ത ആൾ ഗോപിക. രണ്ടാമത്തെ ആൾ ഗോകുൽ…
അത് കഴിഞ്ഞു ആണ് എന്റെ തൊട്ടിപ്പുറെ ഉള്ള വാർക്ക വീട്. അവിടെ താമസിക്കുന്നത് രാജേഷ് ചേട്ടനും അയാളുടെ അമ്മയും ഭാര്യയും ആണ്. അങ്ങേരുടെ ഭാര്യയെ ആണ് ഞാൻ ഇന്നലെ ചാമ്പക്ക പെറുക്കാൻ പോയപ്പോൾ കണ്ടത്. അതാണ് രമ്യ ചേച്ചി.. അവർക്ക് ഒരു ചെറിയ മോൻ കൂടി ഉണ്ട്. പേര് അമ്പാടി.. രാജേഷ് ചേട്ടൻ ഇവിടെ മിക്കപ്പോഴും കാണാറില്ല. പുള്ളിക്ക് തിരുവനന്തപുരത്ത് ആണ് ജോലി. അത് കൊണ്ട് ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ വന്നു പോകും. ചേച്ചി ഒക്കെ അത് കൊണ്ട് അവിടേക്ക് താമസം മാറാൻ പോകുവാണ്