കുളിക്കാൻ ആയി ഒരു തോർത്ത് കൊണ്ട് തന്നപ്പോൾ ആണ് അമ്മ എന്നോട് കുളിമുറിയെ കുറിച്ച് പറഞ്ഞത്.. ഒരു മഴയത്ത് കക്കൂസ് ഭാഗികമായി ഇടിഞ്ഞു വീണിരുന്നു.. ഒരു രണ്ട് വശം ഭിത്തി നിൽപ്പുണ്ട് എങ്കിലും മറ്റേ സൈഡ് എല്ലാം ഒരു പടുത കൊണ്ട് കെട്ടി മറച്ചേക്കുവാണ്.. അതിനുള്ളിൽ കയറി കുളിക്കാൻ എനിക്ക് താല്പര്യം തോന്നിയില്ല.. അടച്ചു ഉറപ്പ് ഉള്ളത് ആണേലും കുളിമുറിയിലെ കുളി എനിക്ക് ശീലമില്ല
‘ഞാൻ ആറ്റിൽ പോയി കുടിച്ചോളാം..’
ഞാൻ അമ്മയോട് പറഞ്ഞു
‘നല്ല ഒഴുക്കുണ്ട്..’
അമ്മ എന്നോട് സൂചിപ്പിച്ചു
‘എനിക്ക് നല്ലോണം നീന്താൻ അറിയാം..’
ഞാൻ പറഞ്ഞു. പോത്തിനെ പോലെ വെള്ളത്തിൽ കഴിഞ്ഞ എന്നോടാണോ ഒഴുക്കിനെ കുറിച്ചും വെള്ളത്തെ കുറിച്ചും ഒക്കെ പറഞ്ഞു പേടിപ്പിക്കുന്നത്
‘നീ വേണേൽ രമ്യ ചേച്ചിയുടെ വീട്ടിലെ കുളിമുറി പോയി കുളിച്ചോടാ…’
സ്നേഹ ചേച്ചി എന്നോട് പറഞ്ഞു
ബാത്രൂം ഇടിഞ്ഞു വീണതിൽ പിന്നെ ചേച്ചി കുളി അവിടാണ്.. ആറിൽ പോയി കുളിക്കാൻ ചേച്ചിക്ക് ഇഷ്ടം അല്ല.. പക്ഷെ എനിക്ക് തിരിച്ചു ആയിരുന്നു.. ഞാൻ കുളിമുറിയിൽ കുളിക്കാതെ ഒരു തോർത്തും ഉടുത്തു ആറിന്റെ തീരത്തേക്ക് പോയി.
എല്ലാവർക്കും കുളിക്കാൻ ആയി ഒരു നല്ല കടവ് അവിടെ ഉണ്ടായിരുന്നു. അതിന് അടുത്ത് പൂട്ടി കിടക്കുന്ന ഒരു പഴയ മില്ല് ഞാൻ കണ്ടു. എന്റെ അച്ഛന്റെ പഴയ മില്ലാണ്.. ഇപ്പൊ ആകെ ഇടിഞ്ഞു പൊളിയാറായി നിൽക്കുവാണ്.. ഞാൻ പതിയെ വെള്ളത്തിലേക്ക് ഇറങ്ങി… രാവിലെ ആയത് കൊണ്ട് നല്ല തണുപ്പ് ഉണ്ട്.. നല്ല ഒഴുക്കും… അക്കരെ വീട് ഒന്നും ഇല്ല.. മുഴുവൻ മരങ്ങൾ കൊണ്ട് കാട് പോലെ കിടക്കുന്നു.. ഒന്ന് അക്കരക്ക് നീന്തിയാലോ എന്ന് ഞാൻ ചിന്തിച്ചു.. വേണ്ട. അമ്മയോട് നീന്തില്ല എന്ന് പറഞ്ഞിട്ടാണ് ഇവിടെ കുളിക്കാൻ വിട്ടത്.. അത് കൊണ്ട് കടവിന് ദൂരത്തേക്ക് ഒന്നും ഞാൻ പതച്ചില്ല..
എന്റെ നാട്ടിലെ തോട് പോലെ അല്ല. ഇറങ്ങി നിൽക്കുമ്പോ നല്ല പാറയിൽ ആണ് ചവിട്ടുന്നത്. എന്റെ നാട്ടിലെ തോട്ടിൽ കാൽ കുത്തിയാൽ ചേറാണ്.. മാത്രം അല്ല ഇവിടെ അത്യാവശ്യം നല്ല തെളിഞ്ഞ വെള്ളവുമാണ്.. ഞാൻ നീന്തൽ പഠിച്ച കുളത്തിന്റെ മൂന്നിരട്ടി എങ്കിലുമുണ്ട് ഈ ആറ്..
കടവിന് അടുത്ത് നീന്തി ഒന്ന് മുങ്ങി പൊങ്ങി വന്നപ്പോളാണ് കടവിൽ വേറൊരാൾ അലക്കാൻ വന്നത് ഞാൻ കണ്ടത്.. ആളെ എനിക്ക് അപ്പോൾ മനസിലായില്ല