‘മീൻ കൊടുക്കാൻ ആണോ…?
കുട ചൂടിയ സ്ത്രീ എന്നോട് ചോദിച്ചു
വരാൽ ഷാപ്പിലേക്ക് ഉള്ളതാണ്. പിന്നെ ഉള്ളത് കുറച്ചു പതിവ്കാർക്ക് ഉള്ളതുണ്ട്. അതും പോയിട്ട് വീട്ടിലേക്ക് കൊണ്ട് പോകാൻ ഞാൻ കുറച്ചു ചെമ്പല്ലി കണക്കിൽ പെടുത്താതെ വച്ചിരുന്നു.. അത് കൊണ്ട് ഇല്ല എന്നാണ് ഉത്തരം പറയാൻ ഉദ്ദേശിച്ചത്. പിന്നെ ഓർത്തു ചെമ്പല്ലി ഇവർക്ക് കൊടുത്തു കാശ് വാങ്ങിക്കാം..
‘ആ ഉണ്ട്.. ചെമ്പല്ലി ആണ്…’
ഞാൻ പറഞ്ഞു. വഴിയിൽ ആയത് കൊണ്ട് തൂക്കമൊന്നും നോക്കാൻ പറ്റിയില്ല. പക്ഷെ സ്‌ഥിരം തൂക്കുന്നത് ആയത് കൊണ്ട് എനിക്ക് കയ്യിൽ തൂക്കുമ്പോ തന്നെ ഏകദേശം തൂക്കമറിയാൻ പറ്റും. ചെമ്പല്ലി അവർക്ക് കയ്യിലിരുന്ന ഒരു കവറിലേക്ക് ഇട്ടു കൊടുത്തു പൈസ വാങ്ങിക്കുമ്പോൾ ആണ് ആ സ്ത്രീയുടെ മുഖത്തേക്ക് ഞാൻ നോക്കുന്നത്.. ഇത് പ്രമീള ടീച്ചർ അല്ലേ..? എന്നെ പത്തിൽ പഠിപ്പിച്ച…? എനിക്ക് അതിശയം ആയി.. ടീച്ചർ എന്താ ഇവിടെ…?
‘ടീച്ചറെ…’
ഞാൻ വിളിച്ചു
അപ്പോളാണ് അവരും എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നത്
‘നന്ദഗോപൻ അല്ലേ…? അയ്യോ എനിക്ക് ആദ്യം കണ്ടിട്ട് മനസിലായില്ല..’
ടീച്ചർ പറഞ്ഞു. മനസിലാകാതെ ഇരിക്കാൻ മാത്രം മാറ്റം ഒന്നും രണ്ട് വർഷം കൊണ്ട് എനിക്ക് ഉണ്ടായിട്ട് ഇല്ലല്ലോ. ഞാൻ ഓർത്തു. ചിലപ്പോൾ ഈ മുഷിഞ്ഞ ഷർട്ടും കൈലിയും ഒക്കെ കണ്ടിട്ട് ആകും എന്നെ മനസിലാകാഞ്ഞേ..
‘ടീച്ചർ എന്താ ഇവിടെ…?
ഞാൻ കുശലം ചോദിച്ചു
‘ഇവിടെ ഒരു മരണം ഉണ്ടായിരുന്നു…’