ബസ് മുന്നോട്ടു കുതിച്ചു പായുമ്പോളും എന്റെ മനസ്സ് അങ്ങ് മഞ്ഞനിക്കടവിൽ ആയിരുന്നു. എന്റെ ആടുകൾ എന്നെ കാണാതെ കരയുമോ എന്ന് ഓർത്ത് എന്റെ മനസ്സ് വിഷമിച്ചു. എന്റെ മീൻ കൂട്കൾ ആരെങ്കിലും സ്വന്തം ആക്കുമോ എന്ന് ഞാൻ ഭയന്നു.. പറയാതെ പോയതിൽ ദേവുവിന് എന്നോട് ദേഷ്യം ഉണ്ടാകുമോ..? മഞ്ഞനിക്കടവ് വിട്ടു പോരാൻ എനിക്ക് മനസ്സ് വന്നില്ല..
അവിടെ ഒഴിവ് സമയങ്ങളിൽ ഞാൻ ക്രിക്കറ്റ് കളിച്ച അമ്പലപ്പറമ്പും മീന മാസത്തിലെ അമ്പലത്തിലെ ഉത്സവവുമെല്ലാം ഇനി മുതൽ എനിക്ക് നഷ്ടം ആകും.. എന്റെ കണ്ണൊന്നു നിറഞ്ഞു.
പക്ഷെ ഞാൻ അറിഞ്ഞിരുന്നില്ല ഞാൻ ഇത് വരെ കണ്ട ലോകത്തേക്ക് അല്ല ഞാൻ ഇപ്പൊ യാത്ര തിരിച്ചതെന്ന്.. ആടും മീനും കോഴിയുമെല്ലാം അവിടെ എത്തി കഴിഞ്ഞാൽ എന്നെ അലട്ടാൻ പോകുന്നില്ല എന്ന് ഞാൻ ഊഹിച്ചു പോലുമില്ല..
ആണിന്റെ കരസ്പർശം ഏറ്റാൽ വസന്തം വിരിയുന്ന, കണ്ണു കൊണ്ടും കൈ കൊണ്ടും അനുഭവിച്ചറിഞ്ഞാൽ മതി വരാത്ത സുവർണ്ണ ദേഹികളുടെ സ്വർഗ്ഗലോകത്തേക്ക്.., നിറത്തിലും രൂപത്തിലും ഭാവത്തിലും ഗന്ധത്തിലും എന്നെ കാത്തിരിക്കുന്ന രത്നത്തെക്കാൾ വില മതിക്കുന്ന പെണ്ണഴകുകളിലേക്ക്… ഭൂമിയിലെ യഥാർത്ഥ പൊന്നിന്റെ ഖനിയിലേക്ക് ആണ് ഞാൻ അന്ന് എത്തി ചേർന്നത്.. അവിടം, മറ്റാർക്കും അന്നേ വരെ സ്വന്തമാക്കാൻ കഴിയാഞ്ഞ സൗന്ദര്യത്തിന്റെ “എൽ ഡൊറാഡോ” ആയിരുന്നു….!
ഉറങ്ങില്ല എന്ന് ഉറപ്പിച്ചിരുന്നു എങ്കിലും പൊന്മല എത്തിയപ്പോൾ ഞാൻ നല്ല ഉറക്കം ആയിരുന്നു. ഒരുപാട് ആളുകൾ അവിടെ ഇറങ്ങാൻ ഉള്ളത് കൊണ്ട് ആ തിരക്കിൽ ഞാൻ ഉണർന്നു.. മുന്നിലേക്ക് നോക്കിയപ്പോ അമ്മ എന്നെ കൈ കൊണ്ട് ഇറങ്ങാൻ ആംഗ്യം കാണിക്കുന്നത് ഞാൻ കണ്ടു.. ഇതാണ് ഞങ്ങൾ ഇറങ്ങേണ്ട സ്‌ഥലം. ഞാൻ വലത് കാൽ വച്ചു തന്നെ അവിടേക്ക് ഇറങ്ങി…