എൽ ഡൊറാഡോ
El Dorado | Author : Sathyaki
തോട്ടരികിൽ തഴച്ചു വളർന്ന കദളിച്ചെടികളെ വകഞ്ഞ് ഒരു ഇരിപ്പിടം ഉണ്ടാക്കി ഞാൻ അവിടെ കുന്തിച്ചു ഇരുന്നു.. അധികം ഒച്ചയുണ്ടാക്കാതെ സ്വസ്ഥമായി ഇരുന്നു ഞാൻ എന്റെ കറുത്ത വടി മെല്ലെ നീട്ടി..
ആദ്യമൊക്കെ അത് വായിലേക്ക് വയ്ക്കാതെ അവൾ ഒഴിഞ്ഞു മാറി. എന്റെ ഞുളയ്ക്കുന്ന വിരയെ ഒന്ന് വായ കൊണ്ടുരുമ്മിയിട്ട് അവൾ താല്പര്യം ഇല്ലാത്ത പോലെ പോയി. ഞാൻ ക്ഷമയോടെ വീണ്ടും നീട്ടി..
അങ്ങോട്ട് വിഴുങ്ങടി…
ഞാൻ പതിയെ പറഞ്ഞു. അത് കേട്ടിട്ടെന്ന പോലെ അവൾ വീണ്ടും ചുണ്ടുരുമ്മി വന്നു. പതിയെ പതിയെ വായ തുറന്നു അവളെന്റെ ബളിശം വായിലാക്കി.. എന്റെ ദണ്ഠിന് ബലം വച്ചു.. അത് പിടിച്ചിരുന്ന എന്റെ കൈകൾക്ക് ബലം വച്ചത് അറിയാൻ സാധിക്കുന്നുണ്ട്.. അവൾ പിടയുകയാണ്.. എന്റെ ഉള്ളിൽ സംതൃപ്തിയുടെ ഒരു കദളിപ്പൂവ് വിരിഞ്ഞു..
ഒറ്റ വലിക്ക് അവളെ ഞാൻ കരയ്ക്കിട്ടു.. നിലത്ത് വീണു വരാൽ കിടന്നു പിടഞ്ഞു.. കറുത്ത ചൂണ്ട വടി താഴെ ഇട്ടു ഞാൻ അവളുടെ വായയിൽ നിന്നും എന്റെ ചൂണ്ട ഊരിയെടുത്തു.. നല്ല മുഴുപ്പ് ഉണ്ടല്ലോ… ഷാപ്പിൽ വൈകിട്ട് കറിയാകാൻ പോകുന്ന വരാൽ യുവതിയെ ഞാൻ എന്റെ ബക്കറ്റിലേക്ക് കുടഞ്ഞിട്ടു.. അതിൽ വേറെയും മീനുകൾ ഉണ്ടായിരുന്നു. ഇന്നത്തേക്ക് ഉള്ളത് ആയിട്ടുണ്ട്.. ഞാൻ മനസ്സിൽ കണക്ക് കൂട്ടി. കദളിക്കാടിന് ഇടയിൽ നിന്നും ഞാൻ പതിയെ എഴുന്നേറ്റു..
ഒരു കയ്യിൽ ചൂണ്ടയും ഒരു കയ്യിൽ മീൻ നിറഞ്ഞ ബക്കറ്റുമായി ഞാൻ ഷാപ്പിലേക്കുള്ള റോഡിലേക്ക് നടന്നു. വെയിൽ ആറിയിട്ടുണ്ട്. റോഡിലേക്ക് കയറിയപ്പോൾ തന്നെ എതിരെ ആരോ കുടയും ചൂടി വരുന്നത് ഞാൻ കണ്ടു. അതാരാണെന്ന് ഞാൻ ശ്രദ്ധിക്കാൻ പോയില്ല. പക്ഷെ എന്റെ കയ്യിലെ മീൻ കണ്ടാവണം അവരൊന്ന് നിന്നു…